ന്യൂഡൽഹി : ഇന്ത്യയിൽ ഏറ്റവും ജനപ്രീതീയുള്ള വിദേശ നേതാവ് സായ് ഇങ് -വെൻ ആണെന്ന് റിപ്പോർട്ട് . ഇന്ത്യ- ചൈന അതിർത്തി സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വന്നത് .
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ സായ് ഇങ് -വെൻ ആശംസകളറിയിച്ചിരുന്നു. അതുപോലെ തന്നെ തായ് ദേശീയ ദിനത്തിൽ ഇന്ത്യയും ആശംസകൾ അറിയിച്ചു . അതിന് നടത്തിയ നന്ദി പ്രകടനത്തിൽ ചൈനയ്ക്കെതിരെ ആയുധങ്ങൾ ഒരുക്കുമെന്നും , സമാനചിന്താഗതിക്കാരായ രാജ്യങ്ങളുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും സായ് ഇങ് പ്രസംഗിച്ചിരുന്നു.
ഒക്ടോബർ 7 ന് തായ്വാന്റെ ദേശീയ ദിനത്തിനു മുമ്പായി ന്യൂഡൽഹി ചാണക്യപുരിയിലെ ചൈനീസ് എംബസിക്ക് പുറത്ത് തായ്വാൻ ജനതയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ പ്രദർശിപ്പിച്ചിരുന്നു. ഈ പോസ്റ്ററിന്റെ ചിത്രം തായ്വാൻ വൈസ്പ്രസിഡന്റ് പങ്ക് വയ്ക്കുകയും , ഒപ്പം ‘ ഞങ്ങളുടെ പതാക ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നതിൽ അഭിമാനിക്കുന്നു. ഇന്ന് അഭിനന്ദനങ്ങളും പിന്തുണയും പ്രകടിപ്പിച്ച നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. പ്രത്യേകിച്ച് നമ്മുടെ ഇന്ത്യൻ സുഹൃത്തുക്കൾക്ക് ‘ എന്ന് ട്വീറ്റും ചെയ്തു.
ഇതൊക്കെ ചൈനയെ അസ്വസ്ഥമാക്കിയിരുന്നു .അതിനു പിന്നാലെയാണ് ഇന്ത്യ അംഗീകരിക്കുന്ന വിദേശ നേതാവ് തായ് പ്രസിഡന്റാണെന്ന വാർത്തയും പുറത്ത് വന്നത്.
Comments