തിരുവനന്തപുരം : മുന്നോക്ക സംവരണം നടപ്പാക്കാനുള്ള തീരുമാനത്തെ എതിർക്കുമെന്ന് എസ്ഡിപിഐ. മുന്നോക്കക്കാർക്ക് അനര്‍ഹമായി സംവരണം നടപ്പാക്കി പിന്നാക്ക ജനതയെ വഞ്ചിക്കുന്ന നടപടിക്കെതിരേ വ്യാഴാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിനു മുമ്പിലും സമരം സംഘടിപ്പിക്കും. കൂടാതെ ബ്രാഞ്ച് തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചു. സവര്‍ണ വിഭാഗങ്ങള്‍ക്ക് അനര്‍ഹമായി 10 ശതമാനം സംവരണം അനുവദിക്കുന്ന പി.എസ്.സി ചട്ട ഭേദഗതി പിന്നോക്ക ജനതയോടുള്ള വെല്ലുവിളിയാണെന്നാണ് എസ് ഡി പി ഐയുടെ ആരോപണം . സംസ്ഥാനത്ത് ആകെയുള്ള 20 ശതമാനം സവര്‍ണരെ വിദ്യാഭ്യാസ-ഉദ്യോഗ തലങ്ങളില്‍ തിരുകിക്കയറ്റാനാണ് ശ്രമമെന്നും എസ് ഡി പി ഐ ആരോപിക്കുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിലുള്ളവർക്ക് 10 ശതമാനം സംവരണം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു . വാർഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവർക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. ഏറെ കാലമായി എന്‍എസ്എസ് ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം
Comments