ന്യൂഡല്‍ഹി: കൊറോണ കാലത്തെ മാന്ദ്യത്തെ മറികടന്ന് ഇന്ത്യന്‍ ആഭ്യന്തര വിമാന സര്‍വ്വീസ്. യാത്രക്കാരുടെ നിരക്കിൽ ഇന്നലെ സര്‍വ്വകാല നേട്ടം കൈവരിച്ചതായി വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.
1,64,534 പേരാണ് ഇന്നലെ ഒറ്റ ദിവസം യാത്ര ചെയ്തത്. കൊറോണക്കാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
1641 വിമാനങ്ങളാണ് ഇന്നലെ വിവിധ വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയത്. ഇതിൽ 1,64,831 യാത്രക്കാര്‍ വിമാന സേവനം ഉപയോഗിച്ചു. 1654 വിമാനങ്ങള്ളിലായി വിവിധ വിമാനത്താവളങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്കും ഇന്നലെ യാത്രചെയ്തിരുന്നു. വിവിധ രാജ്യങ്ങളിലേക്ക് പോയവരുടെ എണ്ണം 1,64,534 ആയെന്നും മന്ത്രി വ്യക്തമാക്കി.
















Comments