നവരാത്രി മഹോത്സവം
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Special

നവരാത്രി മഹോത്സവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 08:22 pm IST
FacebookTwitterWhatsAppTelegram

സെപ്റ്റംബർ, ഒക്ടോബർ മാസകാലയളവിൽ (മലയാള മാസം കന്നി, തുലാം) ഭാരതത്തിൽ അങ്ങോളം ഇങ്ങോളം ആഘോഷിക്കുന്ന ഉത്സവമാണ് നവരാത്രി അഥവാ ദസറ. പലയിടങ്ങളിലും വ്യത്യസ്തമായ പേരുകളിൽ അറിയപ്പെടുന്ന ഈ ഉത്സവം ദേവീ സങ്കൽപ്പത്തിലെ പല ഭാവങ്ങളായ ഭദ്രകാളി, ലക്ഷ്മീദേവി, സരസ്വതീദേവി എന്നിവരുടെ കടാക്ഷത്തിന് പാത്രീഭൂതരാവുന്നതിന് വേണ്ടിയാണ്. വെളുത്ത പക്ഷത്തിലെ അമാവാസി മുതൽ പൗർണമി വരെയുള്ള ഒൻപത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. ഈ ദിവസങ്ങളിൽ വ്രതാനുഷ്ഠാനത്തോടെയാണ് ഹിന്ദുക്കളായ മലയാളികൾ നവരാത്രി അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നത്.

ഇതിൽ അവസാന ദിനങ്ങളായ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി പ്രാധാന്യം അർഹിക്കുന്നു.കേരളത്തിൽ സരസ്വതീദേവി ഭാവത്തെയാണ് ഈ ദിവസങ്ങളിൽ ആരാധിക്കപ്പെടുന്നത്. സരസ്വതീദേവി വിദ്യാദേവതയാണെന്ന വിശ്വാസത്താൽ വിദ്യാരംഭത്തിനും, ആയുധപൂജയ്‌ക്കും സവിശേഷതയുള്ള ദിനങ്ങളാണ് ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി. ദുർഗ്ഗാഷ്ടമി ദിവസം പുസ്തകങ്ങളും, ആയുധങ്ങളും പൂജയ്‌ക്ക് സമർപ്പിക്കുന്നു. തുടർന്ന് വിജയദശമി ദിവസം പൂജയെടുപ്പും വിദ്യാരംഭവും നടക്കുന്ന ശ്രേഷ്ഠമായ ചടങ്ങുകളാണ് ഉള്ളത്. ഗുരുവിനെ ദൈവതുല്യമായി കാണുന്ന ദിവസങ്ങളാണിത്. നവരാത്രി ദിനങ്ങൾ കലോപാസകർക്ക് തങ്ങളുടെ കഴിവുകളെ ദൈവസന്നിധിയിൽ അർപ്പിക്കുവാനുള്ള അവസരം കൂടിയാണ്.

സംഗീതം, നൃത്തം തുടങ്ങിയ സുകുമാരകലകൾ വിദ്യാർത്ഥികളും ഗുരുക്കന്മാരും ഭക്തിപൂർവ്വം ഇവിടെ സമർപ്പിക്കപ്പെടുന്നു. ഗുരുക്കന്മാർക്ക് ദക്ഷിണ നൽകി അനുഗ്രഹം നേടുവാനുള്ള അവസരം കൂടിയാണിത്. വിജയദശമി ദിവസം വിദ്യാരംഭം കുറിക്കുവാൻ ശ്രേഷ്ടമാണ്. ക്ഷേത്രങ്ങൾ പൂമാലകളും, കുരുത്തോലയും, വാഴക്കുലകളും കൊണ്ട് കമനീയമായി അലങ്കരിക്കാറുണ്ട്. കേരളത്തിൽ മറ്റു ക്ഷേത്രങ്ങൾക്കൊപ്പം പനച്ചിക്കാവ്, തിരുവുള്ളക്കാവ്, ചോറ്റാനിക്കര ദേവീക്ഷേത്രം, ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പറവൂർ സരസ്വതീക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാധാന്യത്തോടെ നവരാത്രി ആഘോഷിച്ചുവരുന്നു. ദക്ഷിണേന്ത്യയിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം വിദ്യാരംഭത്തിനും, കലാസമർപ്പണത്തിനും പ്രസിദ്ധമാണ്. കലാകാരൻമാർ വാദ്യസംഗീതോപകരണങ്ങളും, ചിലങ്കയും ഭക്തിപൂർവ്വം പൂജയ്‌ക്ക് സമർപ്പിക്കാറുണ്ട്. ഒൻപതാം ദിവസമായ വിജയദശമിയോടെ ചടങ്ങുകൾക്ക് ശേഷം നവരാത്രി ഉത്സവത്തിന് തിരശീല വീഴുന്നു.

Tags: TempleNavaraathri
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

Latest News

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies