നിമിഷ വ്യത്യാസത്തില്‍ പിറന്നു വീണ ഉത്ര, ഉത്തര, ഉത്തമ, ഉത്രജ, ഉത്രജന്‍ എന്നീ അഞ്ചു പൊന്നോമനകളെ ആരും മറന്നു കാണില്ല. തിരുവനന്തപുരം പോത്തന്‍കോട് പ്രേംകുമാര്‍-രമാദേവി ദമ്പതികള്‍ക്ക് വൃശ്ചിക മാസത്തിലെ ഉത്രം നാളില്‍ ജനിച്ച ഈ കുരുന്നുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ സഹോദരങ്ങളില്‍ മൂന്നു പേരുടെ വിവാഹം ഗുരുവായൂരില്‍ കണ്ണന്റെ തിരുനടയില്‍ വെച്ച് നടന്നു. ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. ഒരുമിച്ചു ജനിച്ച അഞ്ചു മക്കളെ വളര്‍ത്തി ഇവിടെ വരെ എത്തിച്ച അമ്മ രമാദേവിയുടെ സ്വപ്ന സാഫല്യത്തിന്റെ ദിനം കൂടിയായിരുന്നു ഇത്.
മക്കള്‍ക്ക് ഒമ്പത് വയസ്സ് കഴിഞ്ഞപ്പോള്‍ തന്നെ അച്ഛനായ പ്രേംകുമാര്‍ ജീവിതം അവസാനിപ്പിച്ചു. പിന്നീട് കഷ്ടപ്പാടുകളും ദുരിതങ്ങളും ചേര്‍ന്നതായിരുന്നു ഇവരുടെ ജീവിതം. അവിടെ നിന്നും ഇവിടെയെത്താന്‍ ഒരുപാടു കഷ്ടപ്പെട്ടു ഈ അമ്മ. മസ്കത്തില് ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ.എസ്.അജിത്കുമാര്‍ ഫാഷന്‍ ഡിസൈനറായ ഉത്രയെയും, കോഴിക്കോട് സ്വദേശിയായ മാദ്ധ്യമ പ്രവര്ത്തകന് കെ.ബി.മഹേഷ് കുമാര്‍ ഓണ്‍ലൈന്‍ മാദ്ധ്യമ രംഗത്തുള്ള ഉത്തരയെയും, മസ്കത്തില് അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി ജി.വിനീത് ടെക്നിഷ്യനായ ഉത്തമയെയും വിവാഹം കഴിച്ചു.
കോവിഡ് വ്യാപനം കാരണം വിദേശത്തുളള വരന്മാര്ക്ക് വരാന്‍ കഴിയാതിരുന്നതിനാല്‍ ഏപ്രില്‍ 26 ന് നടത്താനിരുന്ന വിവാഹം നീട്ടി വയ്ക്കുകയായിരുന്നു. നാലു പെണ്മക്കളുടേയും വിവാഹം ഒരുമിച്ചു നടത്താനായിരുന്നു നിശ്ചയിച്ചത് എന്നാല്‍ ഉത്രജയുടെ വരന് കുവൈത്തിലെ അനസ്തീഷ്യ ടെക്നീഷ്യനായ പത്തനംതിട്ട സ്വദേശി ആകാശിന് നാട്ടിലെത്താന്‍ സാധിക്കത്തതിനാല്‍ അവരുടെ വിവാഹം മാറ്റി വെച്ചത്. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്നീഷ്യനാണ് ഉത്രജ.
Comments