കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊറോണ രോഗി അനാസ്ഥ മൂലം മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അന്വേഷണത്തിന്റെ ഭാഗമായാണ് നഴ്‌സിംഗ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തത്. കളമശ്ശേരി മെഡിക്കൽ കോളജിനെ ഇല്ലാതാകുവാൻ ആരൊക്കയോ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓക്സിജൻ മാസ്‌ക് അഴിഞ്ഞ നിലയിലും വെൻറിലേഷൻ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങൾ മുൻപും മെഡിക്കൽ കോളേജിൽ ഉണ്ടായിട്ടുണ്ടെന്നും ജൂനിയർ ഡോക്ടർ നജ്മ അന്വേഷണ സംഘംത്തിന് മാെഴി നൽകിയിരുന്നു. ചില നഴ്സിംഗ് ജീവനക്കാർ അശ്രദ്ധമായി പെരുമാറുന്നുണ്ട്. കൊറോണ ബാധിച്ച് മരിച്ച രണ്ട് രോഗികൾക്കും ശ്രദ്ധ കുറവ് മൂലം ഓക്സിജൻ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് നജ്മ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഈ സംഭവത്തിലാണ് ആരോഗ്യ മന്ത്രി പരാമർശം നടത്തിയിരിക്കുന്നത്.
Comments