ഞാനെന്റെ അച്ഛന്റെ കാശും സ്വാധീനവും കൊണ്ടല്ല ജീവിക്കുന്നത്; അതാസ്വദിക്കുന്നത് നിങ്ങളാണ്: ഉദ്ധവിന് മറുപടിയുമായി കങ്കണ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞാനെന്റെ അച്ഛന്റെ കാശും സ്വാധീനവും കൊണ്ടല്ല ജീവിക്കുന്നത്; അതാസ്വദിക്കുന്നത് നിങ്ങളാണ്: ഉദ്ധവിന് മറുപടിയുമായി കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2020, 01:13 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് മറുപടിയുമായി നടി കങ്കണാ റണാവത് വീണ്ടും. ഉദ്ധവ് താക്കറെ വ്യക്തിപരമായും സംസ്ഥാനത്തിന്റെ പേര് പറഞ്ഞും നടത്തിയ പൊതു പ്രസംഗത്തിനെതിരെയാണ് കങ്കണ പ്രതികരിച്ചത്. മുഖ്യമന്ത്രി എന്ന നിലമറന്ന് പകയും വിദ്വേഷവുമായി തനിക്കെതിരെ തിരിയുന്നത് മഹാരാഷ്‌ട്രയുടെ സംസ്‌കാരത്തിന് നാണക്കേടാണെന്നും കങ്കണ വിമര്‍ശിച്ചു.

തന്റെ അച്ഛന്റെ പദവിയും പണവും ഉപയോഗിച്ച് താനിതുവരെ മദ്യപിച്ചിട്ടുമില്ല, മയക്കുമരുന്നും കഴിച്ചിട്ടില്ല. സ്വന്തം അച്ഛന്റെ അധികാരവും പദവിയും നിങ്ങളാണ് ആസ്വദിച്ചത്. ഇനി എനിക്ക് ഒരു ലഹരി വേണമെങ്കില്‍ മുംബൈയിലെ ലഹരി മാഫിയ വേണ്ട. ഞാനെന്റെ സ്വന്തം നാട്ടില്‍ തന്നെ തുടര്‍ന്നേനെയെന്നും കങ്കണ ഉദ്ധവിനുള്ള മറുപടിയായി പറഞ്ഞു.

Chief Minister I am not drunk on my father’s power and wealth like you, if I wanted to be a nepotism product I could have stayed back in Himachal, I hail from a renowned family, I didn’t want to live off on their wealth and favours, some people have self respect and self worth.

— Kangana Ranaut (@KanganaTeam) October 26, 2020

മുംബൈ സിനിമാലോകത്തെ മയക്കുമരുന്ന് സാമ്രാജ്യത്തിനെതിരെ കങ്കണയുടെ പോരാട്ടമാണ് ഉദ്ധവിനെ ചൊടിപ്പിച്ചത്. ഇതിനെതിരെ കങ്കണയുടെ സംസ്ഥാനമായ ഹിമാചല്‍ പ്രദേശത്താണ് കഞ്ചാവ് തോട്ടങ്ങളുള്ളതെന്നും മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ കഞ്ചാവല്ല തുളസിയാണ് നടുന്നതെന്നുമാണ് ഉദ്ധവ് പ്രസംഗിച്ചത്. ഇതിനെതിരെയാണ് കങ്കണ ഉദ്ധവിനേയും ബാൽ താക്കറെയെ പരോക്ഷമായി പരാമർശിച്ചു കൊണ്ട് പ്രതികരിച്ചത്.

ഒരു മുഖ്യമന്ത്രിയുടെ പദവിയിലിരിക്കാന്‍ യോഗ്യതയുള്ളയാളല്ല ഉദ്ധവെന്നും കങ്കണയുടെ പ്രതികരിച്ചു. വെറും നിസ്സാരകാര്യത്തില്‍ പോലും ഇടപെടുന്ന തരംതാണ സ്വഭാവം മുഖ്യമന്ത്രികസേരയ്‌ക്ക് ചേര്‍ന്നതല്ലെന്നും കങ്കണ പ്രതികരിച്ചു. സ്വന്തം നാടിനെ വിശദമായും സാംസ്കാരികമായും ഉദ്ധവിന് പരിചയപ്പെടുത്തിക്കൊടുക്കാനും കങ്കണ മറന്നില്ല.

‘ഹിമാലയം ദേവഭൂമിയാണ്. എന്റെ നാട് ഭഗവാന്‍ ശിവന്റേയും ദേവി മാ പാര്‍വ്വതിയുടേയും ദിവ്യഭൂമിയാണ്. ഏറ്റവും അധികം ക്ഷേത്രങ്ങളുള്ള സ്ഥലം. യാതൊരു കുറ്റകൃത്യങ്ങളും നടക്കാത്ത ശാന്തമായ ഇടമാണത്. ആപ്പിളും കിവിയും മാതളവും സ്‌ട്രോബറിയും വിളയുന്ന ഫലപൂയിഷ്ടമായ പ്രദേശമാണ് തന്റെ നാട്. അല്ലാതെ കഞ്ചാവ് വിളയിക്കാനുള്ള പ്രദേശമല്ല’ കങ്കണ ഹിമാചലിനെ വിശദമായി പരിചയപ്പെടുത്തി.

സ്വന്തം സ്ഥാനം എന്താണെന്ന് അറിയാത്ത നിങ്ങളെയോര്‍ത്ത് മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ ലജ്ജിക്കണം. മുംബൈയും മനാലിയും എന്റെ വീടാണ്. നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലൂടെ സ്വയം തരംതാണിരിക്കുന്നു. ഇത്രയ്‌ക്കും വൃത്തികെട്ട രാഷ്‌ട്രീയം കാണിക്കുന്ന നിങ്ങള്‍ മുഖ്യമന്ത്രി കേസരയ്‌ക്ക് അപമാനമാണെന്നും കങ്കണ ഉദ്ധവ് താക്കറേയ്‌ക്കെതിരെ തുറന്നടിച്ചു.

ശിവസേനയുടെ നേതാവ് സഞ്ജയ് റൗത്ത് തുടര്‍ച്ചയായി കങ്കണക്കെതിരെ നടത്തിവന്ന വാക്‌പോരിനെ കൂട്ടുപിടിച്ചാണ് ഉദ്ധവും കഴിഞ്ഞ ദിവസം ഹിമാചല്‍ സ്വദേശിയായ കങ്കണക്കെതിരെ പരാമര്‍ശം നടത്തിയത്. ഉദ്ധവിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് കങ്കണ മറുപടി നല്‍കിയത്. ശിവസേനയുടെ ദസ്സറ ആഘോഷത്തിന്റെ ഭാഗമായി അണികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കങ്കണയ്‌ക്കെതിരെ ഉദ്ധവിന്റെ പരാമർശം വന്നത്.

Tags: KANGANA
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies