ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പുതിയ കേസുകളും 508 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 79,90,322 ആയി. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുകയാണ്. . കൊറോണ മുക്തി നിരക്ക് 91 ശതമാനത്തിലേക്ക് അടുക്കുന്നു. 72 ലക്ഷം പേരാണ് ഇതിനോടകം രോഗമുക്തി നേടിയിരിക്കുന്നത്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 6,10,803 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,054 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.രാജ്യത്തെ ആകെ കൊറോണ മരണം 1,20,010 ആയി. കൊറോണ രോഗികളുടെ ദിനംപ്രതിയുള്ള എണ്ണത്തിൽ മഹാരാഷ്ട്രയാണ് ഒന്നാമത്.
Comments