ടെല്‍ അവീവ്: ഓസ്ട്രിയയിലെ ജൂത ദേവാലയത്തിന് നേരെ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍. വിയന്നയിലെ സംഭവം ഭീകരതയ്ക്കെ തിരെയുള്ള പോരാട്ടം തുടരണമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് വ്യക്തമാക്കി. ജൂത സമൂഹം എന്നും സമാധാനം മാത്രം ആഗ്രഹിക്കു ന്നവരാണ്. ലോകത്ത് തങ്ങളെ സ്വീകരിച്ച രാജ്യങ്ങളിലെല്ലാം ജൂതര്‍ ശക്തമായ സംഭാവന കളാണ് പൊതു സമൂഹത്തിനായി നല്‍കുന്നതെന്നും ഗാന്റസ് പറഞ്ഞു.
ജൂത സമൂഹത്തിന് നേരെ നടക്കുന്ന ഏതാക്രമണവും നോക്കിനില്ക്കാന് ഇസ്രയേലിനാകില്ല. ശക്തമായ അന്താരാഷ്ട്ര സഹകരണം ഭീകരതയ്ക്കെതിരെ പ്രതീക്ഷിക്കുന്നുവെന്നും ഗാന്റ്സ് പറഞ്ഞു. വിയന്നയിലെ ആരാധനാലയത്തിലേക്ക് ഓടിക്കയറിയ ഭീകരരുടെ വെടിയേറ്റ് നാലു പേര് മരിക്കുകയും പന്ത്രണ്ടിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച്ച രാത്രിയിലാണ് ഓസ്ട്രിയയുടെ പലഭാഗത്തും ഭീകരാക്രമണം നടന്നത്.
Comments