ന്യൂഡല്‍ഹി: പ്രതിരോധ മേഖലയുടെ കരുത്ത് വീണ്ടും വര്‍ധിപ്പിച്ച് ഡിആര്‍ഡിഒ. ഇതിന്റെ ഭാഗമായി പിനാക മിസൈലിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരമായതായി ഡിആര്‍ഡിഒ അറിയിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലാണ് പിനാകയുടെ പരീക്ഷണം നടന്നത്.
ആറ് റോക്കറ്റുകളുടെ പരീക്ഷണമാണ് ഡിആര്‍ഡിഒ വിജയകരമായി പൂര്‍ത്തിയാക്കിയത്. ശിവന്റെ വില്ലിന്റെ പേരിട്ട് ഡിആര്‍ഡിഒ വികസിപ്പ പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറില്‍ നിന്ന് 44 സെക്കന്‍ഡില്‍ 12 റോക്കറ്റുകള്‍ ഒരേ സമയം വിക്ഷേപിക്കാം. 90 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശത്രുക്കളെയും ശത്രു താവളങ്ങളേയും കൃത്യതയോടെ തകര്‍ക്കാന്‍ ശേഷിയുള്ള റോക്കറ്റുകളാണ് പിനാക.
കാര്‍ഗില്‍ യുദ്ധ വേളയില്‍ പ്രഹരശേഷി തെളിയിച്ച പിനാക റോക്കറ്റുകളില്‍ ടെലിമിനേറ്ററി, റഡാറുകള്‍, ഇലക്ട്രോ ഒപ്റ്റിക്കല്‍ ടാര്‍ഗറ്റിംഗ് സിസ്റ്റം എന്നിവയുണ്ട്. ഏതു കാലാവസ്ഥയെയും അതിജീവിക്കാമെന്നതാണ് പിനാക റോക്കറ്റുകളുടെ പ്രധാന പ്രത്യേകത. റോക്കറ്റ്, മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍, ബാറ്ററി കമാന്‍ഡ് പോസ്റ്റ്, ലോഡര്‍ വെഹിക്കിള്‍, ഡിജിക്കോറ മെറ്റ് റഡാര്‍ എന്നിവയാണ് പിനാക റോക്കറ്റ് സിസ്റ്റത്തിന്റെ ഭാഗമായുള്ളത്.
Comments