കോഴിക്കോട്: കോഴിക്കോട് ആറുവയസുകാരിക്ക് പീഡനം. നേപ്പാളി സ്വദേശിനിയായ പെൺകുട്ടിയാണ് ആക്രമിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടി ആരോഗ്യനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്താണ് പീഡനമുണ്ടായത്. ബുധനാഴ്ച രാത്രി 11 മണിക്കാണ് അക്രമണമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കൾ മാളുർമ്മൽ ക്വാറിയിൽ ജോലി ചെയ്യുന്നവരാണ്.
ബുധനാഴ്ച വരാന്തയിൽ ഇരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടിരുന്നതായും രാത്രി ഒമ്പതരയോടെ കുട്ടിയുടെ അമ്മ വീട്ടിൽ നിന്ന് പുറത്തേക്ക് പോവുന്നത് കണ്ടതായും പ്രദേശവാസികളിൽ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സംഭവ സമയത്ത് മൂന്നരവയസും ഒന്നരവയസ്സും മാത്രം പ്രായമുള്ള കുട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. പീഡന വിരവരം പുറത്തറഞ്ഞതിന് പിന്നാലെ വടകര റൂറൽ എസ്പി ശ്രീനിവാസ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. താമരശ്ശേരി ഡിവൈ.എസ്.പി പൃഥ്വിരാജ്്, തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും അന്വേഷണത്തിനായി രംഗത്തുണ്ട്.
Comments