ബംഗളൂരു: ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ച് കര്‍ണാടക സർക്കാർ. കൊറോണ വ്യാപനവും, അന്തരീക്ഷ മലീനികരണവും തടയാനുമാണ് പടക്കങ്ങൾ നിരോധിക്കുന്നതെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞു. പടക്കങ്ങളുടെ ഉപയോഗം വായു മലിനീകരണത്തിനും, കൊറോണ രോഗികളുടെ ആരോഗ്യസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുന്നുവെന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പടക്കങ്ങള്‍ നിരോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വ്യാപനപും, അന്തരീക്ഷ മലീനികരണവും കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി, ബംഗാൾ, സിക്കിം, രാജസ്ഥാന്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ പടക്കം നിരോധിച്ചിരുന്നു. ഹരിയാനയിൽ ഭാഗികമായി പടക്കങ്ങളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ദീപാവലിക്ക് ജനങ്ങള്‍ പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments