തിരുവനന്തപുരം : രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എസ് ഡി പി ഐ . കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമായാല്‍ പൗരത്വ നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു . ഇതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ഏജീസ് ഓഫിസിലേക്ക് മാർച്ച് നടത്തി.
പൗരത്വ നിയമം നടപ്പാക്കാനുള്ള തീരുമാനം രാജ്യത്ത് വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന ആരോപണവും എസ് ഡി പി ഐ ഉയർത്തി . ഈ നീക്കത്തെ ജനകീയമായി ചെറുക്കുമെന്നും എസ് ഡി പി ഐ പ്രസ്താവിച്ചു . പൗരത്വ നിയമത്തിന്റെ പേരിൽ രാജ്യത്ത് വീണ്ടും കലാപങ്ങൾ സൃഷ്ടിക്കാൻ എസ്ഡിപി ഐ ശ്രമിക്കുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണ് .
രാജ്യത്ത് പല ഭാഗത്തും പൗരത്വ നിയമത്തിനെതിരെയെന്ന പേരിൽ കലാപങ്ങൾ ഇളക്കിവിട്ടതിൽ തീവ്ര ഇസ്ലാം സംഘടനകൾക്ക് പങ്കുണ്ടായിരുന്നുവെന്ന് വ്യക്തമായതാണ് . പൊതുമുതൽ നശിപ്പിക്കുകയും , ബസുകൾക്ക് തീവയ്ക്കുകയും ചെയ്തിരുന്നു . പോലീസ് പിടിയിലായ പലരും കലാപങ്ങൾക്ക് പിന്നിൽ കൃത്യമയ ആസൂത്രണം ഉണ്ടായിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്.
Comments