തിരുവനന്തപുരം : ആർ.എസ്.എസിന്റെ രീതി അനുസരിച്ചാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രസർക്കാരിനെതിരെ വലിയ പ്രക്ഷോഭം ഉണ്ടാക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണ ഏജൻസികൾ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസർക്കാരും ,ബിജെപിയുമാണ് . മറ്റാരെയും ചോദ്യം ചെയ്യുന്നത് അന്വേഷണ ഏജൻസികൾ പുറത്ത് വിടാറില്ല . സംസ്ഥാന സര്‍ക്കാരിനെ എങ്ങനെ അസ്ഥിരപ്പെടുത്താമെന്ന
ചിന്തയിലാണ് എൻഫോഴ്സ്മെന്റ് നീങ്ങുന്നത് .
അതിന്റെ ഭാഗമായാണ് ഇപ്പോൾ നടക്കുന്ന നീക്കങ്ങളെല്ലാം . അന്വേഷണ ഏജൻസികൾക്ക് ന്യായമായിട്ട് പ്രവർത്തിക്കാം .അതിനെ തടസ്സപ്പെടുത്തില്ല .എന്നാല്‍ നിയമവിരുദ്ധമായി
പ്രവർത്തിച്ചാൽ എതിർക്കുമെന്നും കോടിയേരി പറഞ്ഞു.
Comments