ബാഗ്ദാദ: ഇറാഖിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു, സൈനികരുൾപ്പെടെ 8 പേർക്ക് ഗുരുതര പരുക്ക്. പടിഞ്ഞാറൻ ബാഗ്ദാദിലെ അൽ- റദ്വാനിയയിലാണ് സംഭവം.
ആയുധധാരികളായ 4 പേർ വാഹനത്തിൽ എത്തിയാണ് ആക്രമണം നടത്തിയത്. ഗ്രനേഡും യാന്ത്രിക ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും സേനയ്ക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തിൽ 4 പേർ കൊല്ലപ്പെടുകയും 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖി സൈന്യം പറഞ്ഞു. പോലീസും സൈന്യവും ഭീകരർക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
Comments