കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട. 863 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് ഒരു കോടിയിലധികം രൂപ വിലവരും. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയായ എം.സാജാദിൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
സംസ്ഥാനത്ത് വ്യാപകമായി വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ കടത്ത് വർദ്ധിച്ച് വരികയാണ്. ഇന്നും സമാനമായ രീതിയിൽ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. 423 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് 22 ലക്ഷം രൂപ വിലവരും. ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശിയായ അബ്ദുല്‍ സനാഫില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
Comments