ന്യൂഡല്‍ഹി: ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തി പ്രകടനത്തിനൊരുങ്ങി ബ്രഹ്മോസ് മിസൈലുകള്‍. ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ബ്രഹ്മോസ് മിസൈലുകളുടെ ഏറ്റവും പുതിയ പതിപ്പിന്റെ ശക്തിപ്രകടനം നടക്കുക.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ഒന്നിലധികം മിസൈലുകള്‍ വിക്ഷേപിച്ചാണ് പ്രതിരോധ സേനകള്‍ കരുത്തറിയിക്കുക. ലക്ഷ്യത്തിന്റെ കൃത്യതയിലും ശക്തിയിലും ബ്രഹ്മോസിനെ വെല്ലാന്‍ ലോകത്ത് വേറെ ക്രൂയിസ് മിസൈലുകളില്ല. ഇന്ന് ലോകത്തുള്ളതില്‍ വച്ച് ഏറ്റവും അപകടകാരിയായ വേഗമേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും ചേര്‍ന്നാണ് ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചത്.
മണിക്കൂറില്‍ 3200 കിലോമീറ്റര്‍ വേഗതയിലാണ് ഇവയുടെ സഞ്ചാരം. 2500 കിലോയോളം ഭാരമുണ്ട്. കരയില്‍ നിന്നും കടലില്‍ നിന്ന് അനായാസം തൊടുക്കാന്‍ സാധിക്കും. 300 കിലോമീറ്റര്‍ സൂക്ഷ്മമായ ആക്രമണപരിധിയുള്ള മിസൈലുകളായിരുന്നു ഇത് വരെ ഉണ്ടായിരുന്നത്. എന്നാല്‍ ദൂരപരിധി 300 കിലോ മീറ്റര്‍ മുതല്‍ 450 കിലോ മീറ്ററായി വര്‍ധിപ്പിച്ച് ബ്രഹ്മോസിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പരീക്ഷണവും ഡിആര്‍ഡിഒ അടുത്തിടെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വൈകാതെ തന്നെ 500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകള്‍ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ഡിആര്‍ഡിഒ.
Comments