ആരാധക മനസ്സില്‍ കോളിളക്കം സൃഷ്ടിച്ച 'ജയന്‍'
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ആരാധക മനസ്സില്‍ കോളിളക്കം സൃഷ്ടിച്ച ‘ജയന്‍’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2020, 09:21 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമ ചരിത്രത്തില്‍ തന്നെ തന്റേതായ ശൈലി കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച അനശ്വരനായ നടനാണ് ജയന്‍. ഈ അതുല്യ പ്രതിഭ മലയാള സിനിമയോട് വിട പറഞ്ഞിട്ട് നാല്‍പത് വര്‍ഷം പൂര്‍ത്തിയായെങ്കിലും മലയാളി പ്രേക്ഷക മനസ്സില്‍ ഇന്നും മായാത്ത വിസ്മയമായി ജയന്‍ എന്ന നടന്‍  ജീവിക്കുന്നു.

1974-ല്‍ പുറത്തിറങ്ങിയ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്ത് ചുവടുവെച്ചു തുടങ്ങിയ താരം പിന്നീട് വില്ലന്‍ വേഷങ്ങളിലും അവിടെ നിന്ന് നായക പദവിയിലേക്കും ഉയര്‍ന്നു. അദ്ദേഹത്തിന്റെ ശരീര ഭാഷയും ശബ്ദവും തുടങ്ങി എല്ലാം തന്നെ മറ്റുള്ളവരില്‍ നിന്നും താരത്തെ വ്യത്യസ്തനാക്കുകയും ചെയ്തു. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് ഒരു നായക പരിവേഷം ലഭിച്ചത്.

ശരപഞ്ജരത്തിലെ ജയന്‍ ഇന്നും ആരാധക മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഐവി ശശി സംവിധാനം ചെയ്ത അങ്ങാടി എന്ന ചിത്രവും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറിയ ഒരു ചിത്രമായിരുന്നു. സാധാരണക്കാരനായ ഒരു ചുമട്ടുതൊഴിലാളിയുടെ വേഷത്തിലെത്തിയ ജയന്റെ ഇംഗ്ലീഷിലുള്ള കിടിലന്‍ ഡയലോഗുകള്‍ ഇന്നത്തെ തലമുറ പോലും ഏറ്റെടുത്തു കഴിഞ്ഞു.

കൊല്ലം ജില്ലയില്‍ തേവള്ളി എന്ന സ്ഥലത്ത് സത്രം മാധവന്‍പിള്ളയുടേയും ഓലയില്‍ ഭാരതിയമ്മയുടേയും മൂത്ത മകനായി 1939 ജൂലൈ 25 നാണ് ജയന്‍ എന്ന കൃഷ്ണന്‍ നായരുടെ ജനനം. ചെറുപ്പത്തില്‍ തന്നെ കലാകായിക രംഗത്തും പഠനത്തിലും ഒരുപോലെ മിടുക്കനായിരുന്ന ജയന്‍ സ്‌കൂളില്‍ നിന്നും ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെടുകയും അതുവഴി നേവിയിലേയ്‌ക്ക് നേരിട്ട് പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന് പതിനഞ്ച് വര്‍ഷം ഇന്ത്യന്‍ നേവിയില്‍ സേവനമനുഷ്ടിച്ചു.

തുടര്‍ന്നാണ് സിനിമ രംഗത്തേക്കുള്ള കടന്നു വരവ്. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന ജയന്‍ അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ മാത്രം സിനിമ രംഗത്ത് സജീവമായിരുന്ന താരം പൂട്ടാത്ത പൂട്ടുകള്‍ എന്ന തമിഴ് ചിത്രം ഉള്‍പ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമയിലെ ഏതു രംഗവും വളരെ ധൈര്യത്തോടു കൂടി ചെയ്യുന്ന നടനായിരുന്ന ജയന്‍ കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ 1980 നവംബര്‍ 16-ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് സിനിമാ ലോകത്തോട് വിടപറഞ്ഞത്. സിനിമ ലോകത്തും ആരാധകര്‍ക്കിടയിലും ഒരു പോലെ നടുക്കം സൃഷ്ടിച്ച വിയോഗമായിരുന്നു അത്.

Tags: malayalam fim industry
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies