ചെന്നൈ ; നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 21 ന് തമിഴ്നാട് സന്ദർശിക്കും .ഔദ്യോഗിക പരിപാടികള്‍ക്ക് പുറമേബിജെപി കോര്‍ കമ്മിറ്റിയിലുള്‍പ്പെടെ അമിത് ഷാ പങ്കെടുക്കുന്നുണ്ട്
ബിജെപി സംസ്ഥാന ഭാരവാഹികളുമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കുറിച്ച് ചർച്ച നടത്തുന്ന അമിത് ഷാ നടൻ രജനികാന്തിനെയും കാണുമെന്നാണ് സൂചന.
ഏറെ നിർണ്ണായക തീരുമാനങ്ങൾ അമിത് ഷായുടെ തമിഴ്നാട് സന്ദർശനത്തിൽ എടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് . തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ചില മാറ്റങ്ങള്‍ക്ക് ഈ നവംബര്‍ മാസം വഴിയൊരുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു . അതില്‍ സുപ്രധാനമായിരുന്നു ബിജെപി നയിക്കുന്ന വേല്‍യാത്രയും രജനികാന്തിന്റെ രാഷ്ട്രീയനിലപാട് പ്രഖ്യാപനവും
ബിജെപി നടത്തിയ വെട്രിവേൽ യാത്രയ്ക്കെതിരെ സംസ്ഥാന സർക്കാർ നടത്തിയ നീക്കങ്ങളും ചർച്ചയാകും . രജനി നിലവിൽ ബിജെപിയുമായി സൗഹൃദബന്ധം പുലർത്തുന്നുണ്ട് . മാത്രമല്ല അമിത് ഷായുടെ സന്ദർശനത്തിനെ പറ്റി വെളിപ്പെടുത്തുന്നതിനിടെ ചില പാർട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ക്കാണ് അമിത് ഷാ എത്തുന്നതെന്നും തമിഴ്നാട് ബിജെപി ഘടകങ്ങൾ വ്യക്തമാക്കിയിരുന്നു .
രജനികാന്തിനോട് കൂടിക്കാഴ്ചയ്ക്ക് ബിജെപി നേതാക്കള്‍ സമയം ചോദിച്ചിട്ടുണ്ട്. അമിത് ഷാ- രജനികാന്ത് കൂടിക്കാഴ്ച സാധ്യമായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുമുണ്ട്. അത്തരത്തില്‍ കൂടിക്കാഴ്ച നടന്നാല്‍ തമിഴ്നാട്ടില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ നടക്കുമെന്നാണ് വിലയിരുത്തൽ .
Comments