ന്യൂഡൽഹി: ദേശീയ മാദ്ധ്യമ ദിനത്തിൽ മാദ്ധ്യമ പ്രവർത്തകരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാദ്ധ്യമ സ്വാതന്ത്ര്യത്തിൽ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മാദ്ധ്യമപ്രവര്‍ത്തകരെ ഇല്ലാതാക്കുന്നതിനെതിരെ ശക്തമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അമിത് ഷാ ആശംസകൾ നേർന്ന് രംഗത്തെത്തിയത്.
കൊറോണക്കാലത്ത് നമ്മുടെ മാദ്ധ്യമങ്ങൾ നിർവ്വഹിച്ച പങ്കിനെ അഭിനന്ദിക്കുന്നു. മഹത്തായ നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതായി മാദ്ധ്യമങ്ങൾ രാപകൽ പ്രവർത്തിക്കുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യവും ഉത്തരവാദിത്വ പൂർണവുമായ മാദ്ധ്യമ പ്രവർത്തനത്തിന്റെ പ്രതീകമായാണ് മാദ്ധ്യമ ദിനം ആഘോഷിക്കുന്നത്.
Greetings on #NationalPressDay. Our media fraternity is working tirelessly towards strengthening the foundations of our great nation. Modi govt is committed towards the freedom of Press and strongly oppose those who throttle it.
I applaud Media’s remarkable role during COVID-19.— Amit Shah (@AmitShah) November 16, 2020
വാർത്താ മാദ്ധ്യമങ്ങൾ സ്വയം നിയന്ത്രിക്കാനുള്ള സംവിധാനമാണ് ആദ്യം നടപ്പാക്കേണ്ടതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞിരുന്നു. മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യം പൊതു സംവിധാനത്തിന്റെ ആത്മാവാണ്. മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയുമരുത് അതുപോലെ അപകടത്തിലാവുകയുമരുതെന്ന് അദ്ദേഹം ദേശീയ മാദ്ധ്യമ ദിനത്തോടനുബന്ധിച്ച് പറഞ്ഞു.
Comments