മിക്ക ആളുകളും കഴിക്കുന്ന ഒന്നാണ് പഴം. എന്നാല്‍ പഴം കഴിച്ചു കഴിഞ്ഞാല്‍ പഴത്തൊലി ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ഇനി പഴത്തൊലി ചുമ്മാ കളയേണ്ട…. കാരണം പഴത്തൊലി ആളത്ര നിസാരക്കാരനല്ല. മുഖത്തിനും മുടിക്കും എന്തിനേറെ പല്ലിനു വരെ തിളക്കം കൂട്ടാന്‍ സാധിക്കുന്ന ഒന്നാണ് പഴത്തൊലി. വിറ്റാമിന്‍, അയണ്‍, കാത്സ്യം എന്നീ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പഴത്തൊലി ചെറിയ കഷ്ണമാക്കി പല്ലില്‍ നന്നായി സ്ക്രബ്ബ് ചെയ്ത ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. അത് പല്ലിനു തിളക്കം കിട്ടാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിനും മഞ്ഞനിറം ഇല്ലാതാക്കുന്നതിനും വളരെ ഉത്തമമാണ്. കൗമാര പ്രായക്കാര്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു.
വിപണിയിലുളള കെമിക്കലുകള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചു മടുത്തവരാണ് മിക്ക ആളുകളും. എന്നാല്‍ ഇനി നമ്മള് വേണ്ടെന്നു കരുതി വലിച്ചെറിയുന്ന പഴത്തൊലി കൊണ്ട് മുഖക്കുരു മാറ്റിയെടുക്കാം. ഇതിനായി പഴത്തൊലി നന്നായി മുഖക്കുരു ഉളള ഭാഗത്തും മുഖത്തും തേച്ചുപിടിപ്പിക്കുക. പതിനഞ്ച് മിനിറ്റിനു ശേഷം ഇത് നന്നായി തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താല്‍ മാറ്റം പെട്ടെന്ന് തന്നെ അറിയാന്‍ സാധിക്കും. കൂടാതെ പഴത്തൊലിയില്‍ അല്പം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് മസാജ് ചെയ്താല്‍ മുഖക്കുരു വന്ന പാടുകളും കണ്ണിനടിയിലെ കറുത്ത പാടുകള്‍ ഇല്ലാതാക്കാം.
മുടിയ്ക്ക് മിനുസം ലഭിക്കുന്നതിനും കറുപ്പുനിറം ലഭിക്കുന്നതിനും ഏറെ ഉത്തമമാണ് പഴത്തൊലി. ഇതിനായി ഒരു ഹെയര്‍ പാക്ക് തയ്യാറാക്കി മുടിയില്‍ പുരട്ടാം. കോഴിമുട്ടയുടെ വെള്ളയും പഴത്തൊലിയും തേനും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് കുഴമ്പ് രൂപത്തിലാക്കി എടുക്കുക. ഇത് തലയില്‍ തേച്ചുപിടിപ്പിച്ച ശേഷം ഇരുപത് മിനിറ്റു കഴിഞ്ഞ് കഴുകി കളയാം. വളരെ പെട്ടെന്ന് തന്നെ മാറ്റാം കാണാന്‍ സാധിക്കുന്ന ഒന്നാണ് ഈ ഹെയര്‍ പാക്ക്. ഇനി പഴത്തൊലി ചുമ്മാ വലിച്ചെറിയേണ്ട ആവശ്യമില്ല പഴത്തൊലിയുടെ ഈ ഉപയോഗങ്ങള്‍ അധികമാരും അറിഞ്ഞു കാണാനും വഴിയില്ല.
Comments