ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2026, 03:00 pm IST
Facebook
Twitter
WhatsAppTelegram

ദുഷാന്‍ബെ: ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദം സമാധാനത്തിനും വികസനത്തിനും വലിയ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധികളുടെ ജീവനെടുക്കുന്നതിനു പുറമെ നിക്ഷേപത്തെയും വ്യാപാരത്തെയും ഭീകരവാദം തകര്‍ക്കുന്നു. സമൂഹത്തില്‍ തീവ്രവാദ ചിന്തകള്‍ വളര്‍ത്തുകയും യുവാക്കള്‍ക്ക് ലഭിക്കേണ്ട അവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) ഗവണ്‍മെന്റ് മേധാവിമാരുടെ കൗണ്‍സില്‍ യോഗത്തിലായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശം. ഭീകരവാദത്തെക്കുറിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കുമ്പോള്‍ പാകിസ്താന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറും യോഗത്തിലുണ്ടായിരുന്നു.

ഭീകരവാദത്തിന് ഒരു തരത്തിലുള്ള ന്യായീകരണവും നല്‍കാനാവില്ലെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഭീകരവാദത്തെ നേരിടുന്നതില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കും പിന്തുണയ്‌ക്കുന്നവര്‍ക്കും സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്നവര്‍ക്കും സ്ഥാനമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന്റെ മുഴുവന്‍ ശൃംഖലയെയും കൂട്ടായും ശക്തമായും തകര്‍ക്കേണ്ടത് അനിവാര്യമാണെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ആവര്‍ത്തിച്ച രാജ്‌നാഥ് സിങ്, പാകിസ്താനില്‍ നിന്ന് വീണ്ടും ഭീകരാക്രമണങ്ങളുണ്ടായാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഒക്ടോബര്‍ 15ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ചര്‍ച്ചകള്‍ക്കും സഹവര്‍ത്തിത്വത്തിനും തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുമാണ് ഇന്ത്യയുടെ സംസ്‌കാരം പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഓപ്പറേഷന്‍ സിന്ദൂര്‍, ബാലാകോട്ട് വ്യോമാക്രമണം, സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ എന്നിവ വെറും സൈനിക നടപടികളായിരുന്നില്ലെന്നും ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ സമീപനത്തില്‍ നിര്‍ണായകമായ മാറ്റത്തിന്റെ പ്രതീകങ്ങളായിരുന്നുവെന്നും രാജ്‌നാഥ് സിങ് നേരത്തെ പറഞ്ഞിരുന്നു. നയതന്ത്ര പ്രതിഷേധങ്ങളില്‍ ഒതുങ്ങാതെ ഭീകരവാദത്തിന്റെ ഉറവിടങ്ങളിലേക്ക് നേരിട്ട് കടന്ന് നടപടിയെടുക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: rajnath singhEcosystem of terrorismmust be dismantledfirmly and collectively
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

Latest News

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies