ന്യൂഡൽഹി: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ മഹാമാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം കൊറോണയെ വേഗം മറികടക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പതിനഞ്ചാമത് ജി 20 ഉച്ചകോടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സാമ്പത്തിക ഉണർവിനൊപ്പം തൊഴിൽ മേഖല കൂടി മെച്ചപ്പെടേതുണ്ട്. സാങ്കേതികവിദ്യയും സുതാര്യതയും വിശ്വാസ്യതയും അടിസ്ഥാനമാക്കിയുള്ള ആഗോള സൂചിക മുന്നോട്ട് വെയ്ക്കേണ്ടതിന്റെ ആവശ്യകത ഉച്ചകോടിയിൽ ചർച്ച ചെയതു.
സുതാര്യതയോടുള്ള പ്രവർത്തനങ്ങൾ പ്രതിസന്ധികൾക്കെതിരെ ആത്മവിശ്വാസത്തോടെ പോരാടാൻ സമൂഹത്തെ പ്രചോദിപ്പിക്കും. വിശ്വാസീയത ഭൂമിയിൽ ആരോഗ്യകരമായ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെർച്വൽ ഉച്ചകോടിയിൽ ആതിഥേയത്വം വഹിച്ച സൗദി അറേബ്യയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ജി 20 നേതാക്കളുമായി വളരെ ഫലപ്രദമായ ചർച്ചയാണ് നടത്തിയതെന്നും ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളുടെ ശ്രമഫലമായി പകർച്ച വ്യാധിയിൽ നിന്നും വേഗത്തിൽ കരകയറാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
We offered India's IT prowess to further develop digital facilities for efficient functioning of the #G20.
— Narendra Modi (@narendramodi) November 21, 2020
Comments