തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്റെ അകന്ന ബന്ധുവെന്ന് ബാറുടമ ബിജു രമേശ്. തന്നെ സ്വപ്ന ഫോണിൽ വിളിച്ചിട്ടുണ്ടൈന്നും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടല്ല വിളിച്ചതെന്നും ബിജു രമേശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺസുലേറ്റ് ജീവനക്കാർക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്ന തന്നെ ആദ്യം വിളിക്കുന്നത്. അച്ഛൻ മരിച്ചപ്പോഴും മദ്യം ആവശ്യപ്പെട്ട് സ്വപ്ന വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വപ്ന സുരേഷും ബിജുവും തമ്മിലുള്ള ഫോൺ വിളിയുടെ രേഖകൾ പുറത്ത് വന്നത് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണ ഘട്ടത്തിലാണ്. അഞ്ച് തവണ വിളിച്ചെന്നായിരുന്നു പുറുത്തുവന്ന റിപ്പോർട്ടുകൾ. ഇതിലാണ് ബിജു രമേശിന്റെ വിശദീകരണം.
അഞ്ചിൽ കൂടുതൽ തവണ സ്വപ്ന തന്നെ വിളിച്ചിട്ടുണ്ട്. സ്വപ്നയുടെ പിതാവും തന്റെ പിതാവും ബന്ധുക്കളാണ്. സ്വപ്നയുടെ ഭർത്താവുമായി ബന്ധമില്ല. മദ്യം ആവശ്യപ്പെട്ടും അച്ഛന്റെ മരണം സംബന്ധിച്ചുമാണ് വിളിച്ചതെന്ന് ബിജു പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്ത്ലയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിച്ചത്. കെ എം മാണിക്കെതിരായ ബാർ കോഴക്കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജു പറഞ്ഞു. വിജിലൻ കേസ് അന്വേഷിക്കുന്നതിൽ വിശ്വാസമില്ല കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments