കൊച്ചി: വൈറ്റിലയ്ക്ക് സമീപം കെ.എസ്.ആര്.ടി.സി ബസ്സ് മരത്തിലിടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലുമണിയോടെ മീഡിയനില്‍ ഇടിച്ച ബസ്സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ ഡ്രൈവര്‍ മരണപ്പെട്ടു. തിരുവനന്തപുരം സ്വദേശി പഴയോട് സ്വദേശി അരുണ്‍ സുകുമാറാണ് മരണപ്പെട്ടത്. 24 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടു പേരുടെ നില ഗുരുതരമാണ്.
ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. മുന്‍ വശത്ത് ഇരുന്ന് യാത്രചെയ്തിരുന്നവര്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. എല്ലാവരേയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments