തിരുവനന്തപുരം ; ‘തൃശൂർ ഞാനിങ്ങെടുക്കുവാ’ കേരളം കേട്ട വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണ ഡയലോഗായിരുന്നു ഇത് , പറഞ്ഞതോ മലയാളത്തിന്റെ തീപ്പൊരി സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും . ഇത്തവണ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ സുരേഷ് ഗോപിയെ കാത്ത് നിന്ന മാദ്ധ്യമങ്ങൾക്കും കിട്ടി മാസ് ,ക്ലാസ് ഡയലോഗ് ‘ ‘കോര്പറേഷന് ഇങ്ങ് വരണം’ എന്നായിരുന്നു താരം പ്രതികരിച്ചത് . ‘തൃശൂർ ഞാനിങ്ങെടുക്കുവാ’ സ്റ്റൈലിൽ ആയിരുന്നു പുറത്തിറങ്ങിയ ശേഷമുള്ള ആ പ്രതികരണം .
തിരുവനന്തപുരത്ത് ശാസ്തമംഗലത്തെ വാര്‍ഡില്‍ ആദ്യ വോട്ടര്‍മാരില്‍ ഒരാളായാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം കോര്പ്പറേഷന് ബി.ജെ.പി പിടിച്ചടക്കണം. പുതിയ തയ്യാറെടുപ്പില്‍ ബി.ജെ.പിക്ക് മാത്രമേ അതിന് സാധ്യതയുള്ളൂ. വോട്ടര്‍മാരാണ് എല്ലാം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻ ഡി എ സ്ഥാനാർത്ഥികൾക്ക് വോട്ട് തേടിയും സുരേഷ് ഗോപി രംഗത്തിറങ്ങിയിരുന്നു .
Comments