ബംഗളൂരു : കർണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബിജെപി. ലീഡ് നില അറിവായ സീറ്റുകളിൽ മൂവായിരത്തി അഞ്ഞൂറോളം സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസ് 1580 സീറ്റുകളിലും ജെഡിഎസ് 592 സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്.
എഴുപതിനായിരത്തിലധികം ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ ഡിസംബർ 22 ,27 തീയതികളിലായിരുന്നു വോട്ടെടുപ്പ്. 5762 വില്ലേജുകളിലും 226 താലൂക്കുകളിലുമായിരുന്നു തെരഞ്ഞെടുപ്പ്. ബാലറ്റ് പേപ്പർ വഴിയാണ് വോട്ടെടുപ്പ് നടത്തിയത്. എൺപത് ശതമാനത്തിലകം പേർ വോട്ട് ചെയ്തിരുന്നു.
കർഷക മേഖലയായ ഗ്രാമങ്ങളിൽ നടന്ന വോട്ടെടുപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവയ്ക്കാനായതിന്റെ ആവേശത്തിലാണ് ബിജെപി. കർഷക ബില്ലിനെതിരെ തലസ്ഥാനത്ത് പ്രതിപക്ഷ പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം നടന്ന ഏതാണ്ട് എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപി വലിയ മുന്നേറ്റമാണ് കാഴ്ച്ച വച്ചത്.
Comments