മുംബൈ: ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം. സെൻസെക്സ് 5.11 പോയിന്റ് നേട്ടത്തിൽ 47,751.33 ലും നിഫ്റ്റി 14,024 നേട്ടത്തിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
കൊറോണ വാക്‌സിൻ വിതരണം ഉടൻ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയാണ് വിപണിയ്ക്ക് കരുത്തായത്. 2020 ലെ അവസാന വ്യാപാര ദിനമായിരുന്നു ഇന്ന്.
എച്ച് ഡി എഫ് സി, സൺ ഫാർമ, ഐ സി ഐ സി ഐ, ഏഷ്യൻ പെയിന്റ്, ടൈറ്റൺ, ഇൻഫോസിസ്, മാരുതി, എൻ ടി പി സി, ഡോ റെഡ്ഡീസ്, എച്ച് സി എൽ ടെക് എന്നിവയുടെ ഓഹരികളാണ് നേട്ടത്തിൽ ക്ലോസ് ചെയ്തത്. ബജാജ് ഫിൻസെർവ്, എച്ച് യു എൽ, ആർ ഐ എൽ, ഭാരതി എയർടെൽ കൊട്ടക് ബാങ്ക്, ടി സി എസ് എന്നീ ഓഹരികൾ നഷ്ടത്തിലായിരുന്നു.
ജനം ടിവി ഓണ്‍ലൈന്‍ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Comments