അമൃതസർ: പാകിസ്താനിൽ പതിനൊന്ന് വർഷം തടവിലായിരുന്ന ഇന്ത്യൻ പൗരൻ കുടുംബത്തോടൊപ്പം ചേർന്നു. അതിർത്തി അബദ്ധത്തിൽ കടക്കവേ പാക് സൈന്യത്തിന്റെ പിടിയിലായ പൻവാസി ലാൽ എന്ന പഞ്ചാബ് സ്വദേശിയെയാണ് കുടുംബം ഏറ്റെടുത്തത്. കഴിഞ്ഞ നവംബറിൽ മോചിതനായെങ്കിലും കുടുംബത്തിനൊപ്പം ചേർക്കാനായത് ഇന്നലെ മാത്രമാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഓർമ്മക്കുറവുള്ള പാൻവാസി ലാലിൽ നിന്നും കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതിരുന്നതാണ് മോചനം വൈകാൻ കാരണമെന്ന് വിദേശകാര്യവകുപ്പും വ്യക്തമാക്കി. അട്ടാരി അതിർത്തിയിൽ വെച്ച് 2020 നവംബർ 17നാണ് പൻവാസി ലാലിനെ പാകിസ്താൻ കൈമാറിയത്.
വീടിനെക്കുറിച്ചോ നാടിനെക്കുറിച്ചോ ഓർമ്മകളില്ലാത്ത പൻവാസി ലാലിനെ കുടുംബം അമൃതസറിലെത്തിയാണ് സ്വീകരിച്ചത്. പൻവാസി ലാൽ എവിടെയെന്ന് ആർക്കും അറിവില്ലായിരുന്നു. നിലവിൽ സഹോദരിയാണ് പൻവാസി ലാലിനെ സ്വീകരിച്ചത്. മാനസിക അസ്വാസ്ഥ്യം മുന്നേയുള്ള വ്യക്തിയാണ് പൻവാസി ലാലെന്നും സഹോദരി പറഞ്ഞു.
Comments