ആളുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ കൗതുകമാര്‍ന്ന രീതിയിലുള്ള ഓരോ നിര്‍മ്മിതികളും ആസ്വദിക്കാന്‍ നാം ഏറെ ആഗ്രഹിക്കുന്നു. അത്തരത്തില്‍ ഒന്നാണ് ഐസ് പാളികള്‍ കൊണ്ടു തീര്‍ത്ത കൊട്ടാരങ്ങള്‍. ഇവിടെ താമസിക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവാണ്. ഇത്തരം സ്ഥലങ്ങള്‍ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടേയും കണ്ടു കൊതിച്ചവര്‍ ഏറെയാണ്. അങ്ങിനെയുള്ളവര്‍ക്കായി വര്‍ഷത്തിലൊരിക്കല്‍ താമസിക്കാന്‍ അവസരം ഒരുക്കുകയാണ് സ്വീഡനിലെ ഐസ് ഹോട്ടല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് വര്‍ഷംതോറും ഇവിടെ എത്താറുണ്ട്. പൂര്‍ണ്ണമായും ഐസില്‍ പണികഴിപ്പിച്ച ആഡംബര ഹോട്ടല്‍ ഓരോ വര്‍ഷവും വ്യത്യസ്തമായ രീതിയില്‍ പുതുക്കി പണിയാറുണ്ട്. 1989 ല്‍ നിര്‍മ്മിച്ച ഈ ഹോട്ടല്‍ ലോകമെമ്പാടുമുളള ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.
ഓരോ വര്‍ഷവും ഓരോ രൂപത്തില്‍ ഒരുങ്ങുന്ന ഈ ഐസ് ഹോട്ടല്‍ സഞ്ചാരികള്‍ക്ക് കൗതുകമാര്‍ന്ന അനുഭവമാണ് നല്‍കുന്നത്. സ്വീഡനിലെ ഐസ് ഹോട്ടല്‍ ചെറിയ ആര്‍ട്ട് ഗാലറിയായി ആരംഭിച്ച് ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒരു അതുല്യ ഹോട്ടലായി മാറി. ഈ വര്‍ഷം ഹോട്ടലിന്റെ മുപ്പത്തി ഒന്നാമത്തെ ഡിസൈന്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. വടക്കന്‍ സ്വീഡനിലെ ജുക്കാസ്ജാര്വിയിലാണ് പ്രസിദ്ധമായ ഐസ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. -5 മുതല്‍ -7 ഡിഗ്രി വരെയാണ് ഈ ഹോട്ടലിലെ താപനില.
ഓരോ വര്‍ഷവും മഞ്ഞ് വീഴ്ച ആരംഭിക്കുമ്പോഴും പുതിയ രൂപത്തില്‍ ഹോട്ടല്‍ നിര്‍മിക്കും. മഞ്ഞുകാലം കഴിയുന്നതോടെ ഈ ഹോട്ടല്‍ ഉരുകി ടോണ്‍ നദിയിലേക്ക് ചേരും. ഇതിനകത്തെ എല്ലാ ഉപകരണങ്ങളും ഐസ് പാളികള്‍ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഫ്രോസന്‍ ഫോറസ്റ്റ് സെറിമണി ഹാള്‍, ക്ലാസിക്കല്‍ മ്യൂസിക് ഉള്ള ഒരു കമ്പോസര്‍ സ്വീറ്റ്, ടൈപ്പോഗ്രാഫി റൂം, ഐസ് കൊണ്ട് മൂടിയ ഹോട്ട് ഡോഗ് സ്റ്റാന്‍ഡും ഒരു പഴക്കച്ചവടക്കാരന്റെ പ്രതിമയും ഉള്ള ഒരു സ്ട്രോബെറി സ്വീറ്റുമാണ് ഇത്തവണ ഐസ് ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നത്. മുപ്പത്തിയഞ്ച് കലാകാരന്മാരുടെ പങ്കാളിത്തത്തോടെയാണ് ഈ വര്‍ഷം ഐസ് ഹോട്ടല്‍ പുനഃനിര്മിച്ചിരിക്കുന്നത്.
Comments