മുംബൈ: മാനുഷിക പരിഗണനങ്ങൾക്ക് എന്നും പേരുകേട്ട ടാറ്റാ കുടുംബം വീണ്ടും വാർത്തകളിൽ നിറയുന്നു. വാഹന നിർമ്മാണ രംഗത്ത് ആഗോള പ്രശസ്തരായി മാറുമ്പോഴും ജീവനക്കാരെ മറക്കാത്ത പ്രകൃതമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. നിലവിലെ ടാറ്റയുടെ അമരക്കാരൻ രത്തൻ ടാറ്റ രോഗാവസ്ഥയിലുള്ള മുൻ ജീവനക്കാരന്റെ വീട് സന്ദർശിച്ച സംഭവമാണ് ഏവരുടേയും പ്രശംസ ഏറ്റുവാങ്ങുന്നത്.
പ്രായമേറെയായിട്ടും തന്റെ മുൻ ജീവനക്കാരനെ കാണാനും ക്ഷേമാന്വേഷണം നടത്താനും രത്തൻ ടാറ്റ നേരിട്ട് എത്തുകയായിരുന്നു. മുംബൈയിൽ നിന്നും പൂനെയിലെത്തിയാണ് രത്തൻ ടാറ്റ ജീവനക്കാരനെ സന്ദർശിച്ചത്. കഴിഞ്ഞ രണ്ടുവർഷമായി രോഗശയ്യയിലായ ജീവനക്കാരനെ കാണാനാണ് തന്റെ 83-ാം വയസ്സിലും രത്തൻ ടാറ്റ യാത്രചെയ്തത്.
‘ എങ്ങനെയാണ് പ്രതിഭകളും മഹാന്മാരും സൃഷ്ട്രിക്കപ്പെടുന്നതെന്ന് ചേദിച്ചാൽ അത് അവരുടെ പ്രവൃത്തികൊണ്ടാണ്. രത്തൻ ടാറ്റ എന്ന ആധുനിക ഇന്ത്യയുടെ സ്രഷ്ടാക്കളിലൊരാൾ ഇന്നും തന്റെ സാധാരണ ജീവനക്കാരനെ ഓർക്കുന്നു. നൂറുകണക്കിന് മൈലുകൾ താണ്ടി അദ്ദേഹത്തെ കാണാൻ ആ വലിയ മനുഷ്യൻ പൂനെയിലെത്തിയിരിക്കുന്നു. എത്ര കോടീശ്വരനായ ബിസിനസ്സ് സമ്രാട്ടാണെന്നതിലല്ല, മറിച്ച് നല്ലൊരു മനുഷ്യനാണെന്നതിലാണ് മഹത്വമെന്ന് രത്തൻ ടാറ്റ തെളിയിക്കുന്നു. താങ്കൾക്ക് അഭിവാദനങ്ങൾ’ സാമൂഹ്യമാദ്ധ്യമങ്ങളിൽ രണ്ടു ലക്ഷത്തിലധികം പേരാണ് ചിത്രം ഇതുവരെ കണ്ടത്.
Comments