വാഷിംഗ്ടൺ: ക്യൂബയെ ഭീകരരാജ്യമെന്ന് പ്രഖ്യാപിച്ച് ട്രംപ്. ക്യൂബ ഭീകരത വളർത്തുന്ന രാജ്യമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ഇറാൻ, വടക്കൻ കൊറിയ, സിറിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ആഗോള ഭീകരതയെ സംരക്ഷിക്കുന്നവരുടെ പട്ടികയിൽ ക്യൂബയെ പെടുത്തിയത്.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ തീരുമാനത്തിൽ ഡൊണാൾഡ് ട്രംപ് ഇന്നലെയാണ് ഒപ്പുവെച്ചത്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോവാണ് ക്യൂബ ഭീകരതയെ സഹായിക്കു ന്നുവെന്ന ആരോപണം ഔദ്യോഗികമായി ഉന്നയിച്ചത്.
ഒബാമയുടെ കാലഘട്ടത്തിൽ 2015ൽ ക്യൂബക്കെതിരെ അമേരിക്ക കൈകൊണ്ട നയത്തിന് നേരെ വിപരീതമായ തീരുമാനത്തിലാണ് ട്രംപ് `ഒപ്പുവെച്ചിരിക്കുന്നത്. ഭീകരർക്ക് എല്ലാ ഒളിത്താവളങ്ങളും ഒരുക്കുന്ന കുപ്രസിദ്ധ രാജ്യമാണ് ക്യൂബയെന്നാണ് മൈക്ക് പോംപിയോ വിശേഷിപ്പിച്ചത്. അവസരവാദ രാഷ്‌ട്രീയ നീക്കവും ഗൂഢാലോചനയുമാണ് അമേരിക്ക നടത്തുന്നതെന്ന പ്രസ്താവനയുമായി ക്യൂബയും രംഗത്തെത്തി.
Comments