യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,407 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,168 പേര് രോഗമുക്തരായി. 7 കൊറോണ മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ യുഎഇയില്‍ 2,46,376 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിക്കപ്പെട്ടത് .2,18,988 പേരും ഇതിനോടകം രോഗമുക്തരായി. ആകെ 733 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.നിലവില്‍ 26,655 കൊറോണ രോഗികള്‍ യുഎഇയിലുണ്ട്. 2 കോടി 29 ലക്ഷത്തിലധികമാണ് രാജ്യത്ത് ഇതുവരെ നടത്തിയ കൊറോണ പരിശോധനകളുടെ എണ്ണം.അതേസമയം കൊറോണ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് മീഡിയാ ഓഫിസ് പുതിയ നിബന്ധനകള്‍ പുറത്തിറക്കി.വീടുകളിൽ സംഗമങ്ങളോ വിവാഹ ചടങ്ങുകളോ നടത്തിയാൽ അരലക്ഷം ദിർഹമായിരിക്കും പിഴ. കൂടാതെ, പങ്കെടുത്ത ഓരോരുത്തർക്കും 15,000 ദിർഹം വീതവും പിഴ ചുമത്തും.
Comments