മലപ്പുറം: മലപ്പുറം മമ്പാട് പനയം മുന്നിൽ രണ്ട് വയസു പ്രായമുള്ള കുഞ്ഞ് ടിപ്പർ ലോറി ഇടിച്ച് മരിച്ചു . മുഹമ്മദ് സിനാൻ, റിസ്വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് മരിച്ചത്.കുഞ്ഞ് റോഡിലേക്ക് ഇറങ്ങിയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല.
ടിപ്പർ പിറകിലേക്ക് എടുത്തപ്പോൾ കുഞ്ഞ് അടിയിൽ പെടുകയായിരുന്നു. നാട്ടുകാർ ചേർന്ന് കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments