മുംബൈ: ലോകരാജ്യങ്ങൾക്ക് വാക്സിനുകളെത്തിക്കുന്ന പ്രവർത്തനം വിപുലീകരിച്ച് ഇന്ത്യ. ഇന്ന് വെളുപ്പിന് ബഹറിനിലേയ്ക്കും ശ്രീലങ്കയിലേയ്ക്കും വാക്സിനുമായി എയർ ഇന്ത്യാ വിമാനം പുറപ്പെട്ടു. നേരത്തെ ബംഗ്ലാദേശ്, നേപ്പാൾ, മാലിദീവ്സ്, ഭൂട്ടാൻ, മ്യാൻമർ എന്നീ നിരവധി രാജ്യങ്ങൾക്ക് ഇന്ത്യ വാക്സിൻ എത്തിച്ചിരുന്നു.
വാക്സിൻ മൈത്രി ഇനിഷ്യേറ്റീവ് എന്ന പേരിൽ നടത്തുന്ന അടിയന്തിര സഹായ പദ്ധതി പ്രകാരമാണ് ലോകരാജ്യങ്ങൾക്ക് ഇന്ത്യ വാക്സിൻ എത്തിക്കുന്നത്. അയൽരാജ്യങ്ങൾക്ക് മുൻഗണന കൊടുക്കുന്ന പദ്ധതിയിൽ ശ്രീലങ്കയ്ക്കായി അരലക്ഷം ഡോസ് വാക്സിനാണ് എത്തിക്കുന്നത്. ബഹറിൻ ആവശ്യപ്പെട്ടത് പതിനായിരം ഡോസാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ എത്തിക്കുന്നത്.
Comments