ടെലിവിഷന്‍ പ്രേക്ഷകര്‍ എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ് ഭക്തി സീരിയലുകള്‍. ഇത്തരം സീരിയലുകളിലെ ഒരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിലാണ് ഇടം നേടുന്നത്. അതുപോലെ തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച സീരിയലാണ് കൃഷ്ണനും രാധയും. മൊഴിമാറ്റ സീരിയലാണെങ്കിലും കൃഷ്ണന്റേയും രാധയുടേയും അനശ്വര പ്രണയവും ഇണക്കങ്ങളും പിണക്കങ്ങളും കുസൃതിയും എല്ലാം വളരെ രസകരമായി പറഞ്ഞു പോകുന്ന ഈ സീരിയലിന് മികച്ച സ്വീകാര്യതയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. എന്നാല്‍ ഇപ്പോഴിതാ ടെലിവിഷന്‍ പരമ്പരയിലൂടെ മാത്രമല്ല ജീവിതത്തിലും പരസ്പരം ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കൃഷ്ണനും രാധയും.
സുമേധ് മുദ്ഗല്‍കറാണ് പരമ്പരയില്‍ കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത. മല്ലികാ സിംഗാണ് രാധയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമേധിന്റെയും മല്ലികയുടെയും ജോഡി പൊരുത്തം പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ഒന്നാണ്. അതുകൊണ്ട് തന്നെ സീരിയലിന് അകത്തു മാത്രമല്ല അതിനു പുറത്തും ഇവര്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ ആദ്യം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. എന്നാല്‍ രണ്ടുപേരും ഈ വാര്‍ത്തയെ തീര്‍ത്തും നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് സത്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
കുടുംബങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥ ജീവിതത്തിലും ഇവരെ ഒരുമിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് മല്ലിക സുമേധിന്റെ ജീവിത സഖിയാകാന്‍ ഒരുങ്ങുകയാണ് എന്ന അഭ്യൂഹം ശക്തമായത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇക്കാര്യവും പുറത്ത് വന്നത്. കശ്മീര്‍ സ്വദേശിയാണ് മല്ലികാ സിംഗ്. തീര്‍ത്തും യാദൃശ്ചികമായാണ് ടെലിവിഷന്‍ മേഖലയില്‍ താരം എത്തുന്നത്. ദില്‍ ദോസ്തി ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് സുമേധ് മുദ്ഗല്‍കര്‍ ടെലിവിഷന്‍ മേഖലയില്‍ എത്തുന്നത്. മഹാരാഷ്‌ട്രയിലെ പൂനെ സ്വദേശിയാണ് സുമേധ്.
Comments