തിരുവനന്തപുരം : സംസ്ഥാനത്ത് ഐടി രംഗത്ത് ഉണര്വുണ്ടാക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ഐടി മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടെക്നോസിറ്റിയിലെ ഐടി സമുച്ചയമായ കമ്പനിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്കകയായിരുന്നു മുഖ്യമന്ത്രി.
ടെക്നോപാര്‍ക്കിന്റെ നാലാം ഘട്ടമായ പള്ളിപ്പുറം ടെക്നോസിറ്റിയി സമുച്ചയമാണ് മുഖ്യമന്ത്രി ഉദ്ഘാടനെ നിർവ്വഹിച്ചത്. ചടങ്ങില്‍ സി ദിവാകരന് എംഎല്‍എ അധ്യക്ഷനായിരുന്നു.
2 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടത്തിൽ ആദ്യഘട്ടത്തിൽ 23 കമ്പനികള്‍ എത്തും. . നൂതന ഐടി സംരംഭങ്ങള്‍ തദ്ദേശീയര്‍ക്കും തൊഴിലവസരം ഒരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയായിരുന്നു കമ്പനിയുടെ നിര്‍മാണം.
ടെക്നോസിറ്റിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ സണ്‍ടെക്കിന്റെ പുതിയ കാമ്പസ് പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ടിസിഎസ്, വേള്‍ഡ് ട്രേഡ് സെൻറർ എന്നിവയുടെ അത്യാധുനിക ക്യാമ്പസുകളും ടെക്നോസിറ്റിയില്‍ പ്രവര്‍ത്തനമാരംഭിക്കും.
Comments