കോട്ടയം: കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ ആറാം മൈലിൽ ഓടികൊണ്ടിരിക്കുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടിയായിരുന്നു സംഭവം.
എറണാകുളത്ത് നിന്നും ചെങ്ങന്നൂരിലേക്ക് പെട്രോളും ഡീസലുമായി പോവുകയായിരുന്ന ടാങ്കറിനാണ് തീപിടിച്ചത്. ടാങ്കറിന്റെ ബാറ്ററിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് നിഗമനം. സംഭവത്തെ തുടർന്ന് കടുത്തുരുത്തിയിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ടാങ്കറിന്റെ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.