അറിഞ്ഞിരിക്കാം കരിനൊച്ചിയുടെ ഗുണഗണങ്ങൾ

Published by
Janam Web Desk

ഒരു പനി വന്നാലോ ചെറിയ തലവേദന വന്നാലോ ഡോക്ടര്‍മാരുടെ അടുത്തേക്ക് ഓടുന്നവരാണ് മിക്ക ആളുകളും. ആവശ്യത്തിനും അല്ലാതെയും വേദന സംഹാരികള്‍ വാങ്ങി കഴിക്കുന്നവരും കുറവല്ല. എന്നാല്‍ അതിനു പകരമായി നമുക്കു ചുറ്റുമുള്ള അല്ലെങ്കില്‍ നമ്മുടെ തൊടിയിലും പറമ്പിലുമുള്ള ചില ആയുര്‍വേദ ചെടികളെയും അവയുടെ ഗുണങ്ങളെയും കുറിച്ച് അറിയാനും അത് മനസ്സിലാക്കി പരിപാലിക്കാനും സാധിച്ചാല്‍ നമ്മുടെ ഭൂരിഭാഗം അസുഖങ്ങള്‍ക്കും പ്രതിവിധി കാണാന്‍  സാധിക്കും. അത്തരത്തില്‍ ഒന്നാണ് തൊടികളിലും പറമ്പിലും കൂടുതലായി കാണപ്പെടുന്ന കരിനൊച്ചി.

പലപ്പോഴും ഇതിന്റെ ഗുണങ്ങള്‍ അറിയാതെ പോകുന്നു. നടുവേദന അകറ്റാന്‍ ഫലപ്രദമായ ഒരു ഔഷധമാണിത്. കൂടാതെ വാതം മൂലമുള്ള നീരും വേദനയും കുറയ്‌ക്കാന്‍ ഇത് ഏറെ സഹായകമാണ്. ശരീരവേദന മാറുന്നതിനായി കരിനൊച്ചി ഇലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ കരിനൊച്ചിയുടെ ഇലയില്‍ ധന്വന്തര തൈലം പുരട്ടി ചൂടാക്കി വേദനയുള്ള ഭാഗത്ത് കിഴി നൽകുന്നത് വേദന പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കൂടാതെ സന്ധിവാദത്തിലെ നീര് കുറയ്‌ക്കാനും ഇവ സഹായകമാണ്.

ക്ഷയത്തിനും രോഗത്തിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കുമെതിരെ പ്രതിരോധിക്കാന്‍ ഏറ്റവും ഉത്തമമായ ഒരു മരുന്നാണ് കരിനൊച്ചി.  ഇലയും തണ്ടും ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുന്നത് ജലദോഷവും ശ്വാസകോശ നീരും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കൂടാതെ കരിനൊച്ചി കഷായം വായ്പ്പുണ്ണ് പൂര്‍ണ്ണമായും ഇല്ലാതാകുന്നതാണ്. അപസ്മാരം മൂലം ഉണ്ടാകുന്ന ബോധക്ഷയത്തില്‍ നിന്നും ഉണരുന്നതിനു വേണ്ടി കരിനൊച്ചിയുടെ നീര് കൊടുക്കുന്നത് വളരെ നല്ലതാണ്. കൂടാതെ കുട്ടികളിലെ പനി, ജ്വരം, തുടങ്ങിയവ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

Share
Leave a Comment