കയ്പ്പല്ല രുചിയാണ് മുഖ്യം.... സ്വാദിഷ്ടമായ പാവയ്ക്ക പച്ചടി
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

കയ്പ്പല്ല രുചിയാണ് മുഖ്യം…. സ്വാദിഷ്ടമായ പാവയ്‌ക്ക പച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2021, 11:13 am IST
FacebookTwitterWhatsAppTelegram

പാവയ്‌ക്ക എന്ന് കേള്‍ക്കുമ്പോള്‍ മിക്ക ആളുകള്‍ക്കും കഴിക്കാന്‍ മടിയാണ്. കാരണം മറ്റൊന്നുമല്ല പാവയ്‌ക്കയുടെ കയ്പ് തന്നെ.  ഈ കയ്പ് ഇഷ്ടപ്പെടുന്നവരും ഉണ്ട്. എന്നാല്‍ ഇനി കയ്പു കാരണം പാവയ്‌ക്ക കഴിക്കാന്‍ മടിക്കുന്നവര്‍ ഇത് കഴിച്ചു തുടങ്ങും അത്തരത്തില്‍ സ്വാദിഷ്ടമായ ഒരു വിഭവമാണ് പാവക്ക പച്ചടി. സദ്യയില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു വിഭവം കൂടിയാണിത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണിത്. ഇതു തയ്യാറാക്കുന്നതിനായി ഒരു കപ്പ് നാളികേരം രണ്ട് പച്ചമുളകും കുറച്ച് കടുകും ആവശ്യത്തിന് വെളളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

അവ ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം അതിലേയ്‌ക്ക് അധികം പുളിയില്ലാത്ത തൈര് ചേര്‍ത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു പാവയ്‌ക്ക എടുത്ത് വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞ ശേഷം ഉപ്പുപുരട്ടി മാറ്റിവയ്‌ക്കുക. അഞ്ചു മിനിറ്റിനു ശേഷം പാന്‍ ചൂടാക്കി അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് പാവയ്‌ക്ക നന്നായി വറക്കുക. നന്നായി മൂത്തു വരുമ്പോള്‍ ചൂടോടുകൂടി നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ടിലേയ്‌ക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം വീണ്ടും പാന്‍ അടുപ്പത്ത് വെച്ച് ഒരു ടേബിള്‍ സണ്‍ എണ്ണ ഒഴിച്ച് അതിലേക്ക് കാല്‍ ടീസ്പൂണ്‍ കടുകും വറ്റല്‍മുളകും ആവശ്യത്തിന് കറിവേപ്പിലയും ചേര്‍ത്ത് നന്നായി മൂപ്പിച്ച ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ടിലേയ്‌ക്ക് ഒഴിച്ചു കൊടുക്കുക. വളരെ സ്വാദിഷ്ടമായ പാവയ്‌ക്ക പച്ചടി തയ്യാര്‍. കയ്പ് കാരണം കുട്ടികള്‍ ഉള്‍പ്പെടെ മിക്ക ആളുകളും മാറ്റി നിര്‍ത്തുന്ന ഒന്നാണ് പാവയ്‌ക്ക. എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ ആകട്ടെ ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ്. എന്നാല്‍ പാവയ്‌ക്ക പച്ചടി ഉണ്ടാക്കിയാല്‍ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും സ്വാദോടെ കഴിയ്‌ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies