കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2026, 08:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ കരിങ്കടലില്‍ വാണിജ്യ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. റഷ്യയുടെ പ്രാദേശിക സമുദ്രപരിധിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന മാര്‍ഷല്‍ ദ്വീപുകളുടെ പതാകയുള്ള എം.വി. ഒമോര്‍ഫിഎന്ന കപ്പലിനാണ് ആക്രമണം നേരിട്ടതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ പത്ത് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ ഇന്ത്യന്‍ പൗരന്മാരായിരുന്നു.

കൊല്ലപ്പെട്ട ഇന്ത്യന്‍ നാവികന്റെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. മരിച്ചയാളുടെ കുടുംബത്തോട് കേന്ദ്ര സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന മറ്റ് രണ്ട് ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരാണെന്ന് മന്ത്രാലയം അറിയിച്ചു. റഷ്യയിലെ ഇന്ത്യന്‍ എംബസി ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെടുകയും മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.

സമുദ്രഗതാഗതത്തിന്റെ സുരക്ഷയും അന്താരാഷ്‌ട്ര വ്യാപാരത്തിന്റെ തടസമില്ലാത്ത ഒഴുക്കും ഉറപ്പാക്കാന്‍ എല്ലാ കക്ഷികളും അന്താരാഷ്‌ട്ര ബാധ്യതകള്‍ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആവശ്യപ്പെട്ടു. ‘നിരപരാധികളായ സിവിലിയന്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന വാണിജ്യ കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. സമുദ്രഗതാഗത സ്വാതന്ത്ര്യത്തിനും അന്താരാഷ്‌ട്ര വ്യാപാരത്തിനും നേരെയുള്ള ഇത്തരം ഭീഷണികള്‍ അതീവ ഗൗരവമുള്ളതാണ്,’ അദ്ദേഹം പറഞ്ഞു.

അല്‍പദിവസങ്ങള്‍ക്കു മുന്‍പ് യുക്രൈന്‍ തീരത്തിനടുത്ത് എം.വി. ഗോള്‍ഡന്‍ ലിയോ എന്ന വ്യാപാരക്കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടിരുന്നു. ഒഡേസയില്‍ നിന്ന് പുറപ്പെട്ട കപ്പലിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. ആ സംഭവത്തില്‍ ഇന്ത്യ റഷ്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

Tags: Indian sailor killedstrike on commercial vesselBlack SeaMEA condemns attack
Share
Tweet
SendShare

More News from this section

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്കന്‍ ഉപരോധ നിയമത്തില്‍ ഇന്ത്യയുടെ ആശങ്ക; റൂബിയോയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി ജയശങ്കര്‍

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

Latest News

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

തിരുവനന്തപുരം സന്ദര്‍ശിച്ച് മഹാരാഷ്‌ട്ര, ഗോവ മാധ്യമസംഘം; സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സന്ദര്‍ശിച്ചു

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies