പുരി: ഒഡീഷ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കൂടുതൽ മുഖം മിനുക്കുന്നു. സംസ്ഥാനത്തെ ആദ്ധ്യാത്മിക കേന്ദ്രങ്ങൾക്കൊപ്പം ബീച്ചുകളും വനപ്രദേശങ്ങളും വികസിപ്പിക്കാനാണ് തീരുമാനം. പ്രദേശിക മേഖലകളിലെ പരിസ്ഥിതി സൗഹാർദ്ദ വിനോദസഞ്ചാരത്തിനാണ് മുൻതൂക്കം നൽകുക.
സ്ഥിരം സഞ്ചാരികൾ വന്നുപോകുന്ന പുരി ജഗന്നാഥ ക്ഷേതവും പുരി ബീച്ചും, കൊനാർക്ക് സൂര്യക്ഷേത്രത്തിനപ്പുറം മറ്റ് പ്രാദേശിക മേഖലകളും പരിചയപ്പെടുത്തും. വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും പുഴകളുമെല്ലാം സഞ്ചാരികളെ ആകർഷിക്കും വിധം ഒരുക്കുമെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു.
പ്രകൃതി പഠന ക്യാമ്പുകൾ. ട്രക്കിംഗുകൾ, സൈക്കിൾ സവാരി, വെള്ളച്ചാട്ടത്തിലെ സാഹസിക കായിക വിനോദങ്ങളെല്ലാം ഉൾപ്പെടുന്ന തരത്തിലാണ് പദ്ധതി.
Comments