വാഷിംഗ്ടൺ: ഇന്ത്യയിൽ പരിശീലനത്തിനെത്തിയ അമേരിക്കൻ സൈനികർക്ക് കൗതുകമായി ബസന്ത പഞ്ചമി ആഘോഷം. ഇന്ത്യൻ കരസേനാ ക്യാമ്പിലാണ് ബസന്ത പഞ്ചമി ആഘോഷങ്ങളിൽ യു.എസ്.കരസേനാംഗങ്ങളെ പങ്കെടുപ്പിച്ചത്. നൃത്തങ്ങളും പൂജകളും മധുരപലഹാര വിതരണങ്ങളുമായി നടന്ന ആഘോഷം ജീവിതത്തിലെ ആദ്യ അനുഭവമാണെന്ന് അമേരിക്കൻ സൈനികർ പറഞ്ഞു.
ഇന്ത്യയിലെ വസന്തകാലത്തിന്റെ വരവിനെ സ്വാഗതം ചെയ്യുന്നതിനായിട്ടാണ് ബസന്ത പഞ്ചമി ഉത്സവം നടക്കാറുള്ളത്. മാഘമാസത്തിലെ അഞ്ചാം ദിവസമാണ് ബസന്ത പഞ്ചമി ആഘോഷം.
ഇന്ത്യ-അമേരിക്ക കരസേനാ പരിശീലന പരിപാടിയാണ് രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫൈറിംഗ് റേഞ്ചിൽ നടന്നുകൊണ്ടിരിക്കുന്നത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെടുന്ന സൈനികർക്കായാണ് ഇന്ത്യ-അമേരിക്ക സംയുക്ത പരിശീലനം.
Comments