വർഗ്ഗീയതയും അഴിമതിയും കൂടിക്കലർന്ന കുടുംബാധിപത്യ പാർട്ടികളുടെ സഖ്യത്തെ ജനങ്ങൾ തള്ളി കളഞ്ഞു: മോദി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വർഗ്ഗീയതയും അഴിമതിയും കൂടിക്കലർന്ന കുടുംബാധിപത്യ പാർട്ടികളുടെ സഖ്യത്തെ ജനങ്ങൾ തള്ളി കളഞ്ഞു: മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 01:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ച വേളയിൽ പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾ എൻഡിഎ ക്ക് മികച്ച വിജയമാണ് പ്രവചിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപും ശേഷവും ഇതിൽ പൂർണ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിറ്റ് പോൾ ഫലങ്ങൾ കൂടി വന്നതോടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഇൻഡി മുന്നണി അവസരവാദികളാണെന്ന് പരിഹസിച്ച അദ്ദേഹം ജാതീയതയും വർഗ്ഗീയതയും അഴിമതിയും കൂടിക്കലർന്ന കുടുംബാധിപത്യ പാർട്ടികളുടെ കൂട്ടായ്മയെ ജനങ്ങൾ തള്ളി കളഞ്ഞുവെന്ന് പറഞ്ഞു. ബിജെപിയിൽ വിശ്വാസമർപ്പിച്ച രാജ്യത്തെ സ്ത്രീകൾക്കും യുവജനങ്ങൾക്കും അദ്ദേഹം പ്രത്യേകം നന്ദിയും രേഖപ്പെടുത്തി.

“പ്രതിപക്ഷ സഖ്യം ജനങ്ങളുടെ വിശ്വാസം നേടുന്നതിൽ പരാജയപ്പെട്ടു. കാരണം അവരുടേത് ജാതീയതയും വർഗ്ഗീയതയും അഴിമതിയും നിറഞ്ഞ രാഷ്‌ട്രീയമാണ്,” എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. “കുറെയധികം കുടുംബാധിപത്യ പാർട്ടികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച സഖ്യത്തിന് രാജ്യത്തിനുവേണ്ടി ഒരു ഭാവി കാഴ്ചപ്പാട് അവതരിപ്പിക്കാൻ പോലുമായില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ അവർക്ക് ഒരു കാര്യത്തിൽ മാത്രം വൈദഗ്ധ്യം നേടാനായി. അത് മോദിയെ അധിക്ഷേപിക്കുന്നതിലെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാനായി ഇന്ത്യയിലെ ജനങ്ങൾ റെക്കോർഡ് സംഖ്യയിൽ വോട്ട് ചെയ്തുവെന്ന് തനിക്ക് ആത്മവിശ്വാസത്തോടെ പറയാനാകുമെന്ന് മോദി പറഞ്ഞു. സർക്കാരിന്റെ ട്രാക്ക് റെക്കോർഡും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും ജീവിതത്തിലുണ്ടായ മാറ്റങ്ങളും ജനങ്ങൾ നേരിട്ട് അനുഭവിച്ച് അറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം വോട്ട് ചെയ്ത ജനങ്ങൾക്കും ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി രാജ്യത്തുടനീളം പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയ എൻഡിഎ പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു.

Tags: BJPpm modiINDI AllianceExit Poll Results
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies