കൊച്ചി: മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം 2 മികച്ച പ്രതികരണം നേടി സ്‌ക്രീനിംഗ് തുടരുകയാണ്. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനായി തയ്യാറെടുക്കുകയാണ് എന്നതാണ് ഏറ്റവും പുതുതായി പുറത്തുവന്നിരിക്കുന്ന വാർത്ത. ജീത്തു ജോസഫാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. വെങ്കിടേഷ് തന്നെയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. താരത്തിനൊപ്പമുള്ള ചിത്രവും ജീത്തു ജോസഫ് പങ്കുവച്ചിട്ടുണ്ട്.
ചിത്രം തെലുങ്കിൽ നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂർ തന്നെയായിരിക്കും. മീന തന്നെയായിക്കും രണ്ടാം ഭാഗത്തിലും നായികയായെത്തുന്നത്. ആശ ശരത്ത് അഭിനയിച്ച വേഷം നദിയ മൊയ്തു ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഒന്നാം ഭാഗം സംവിധാനം ചെയ്തിരുന്നത് ശ്രീപ്രിയയായിരുന്നു. ദൃശ്യത്തിന്റെ ആദ്യ ഭാഗം തെലുങ്കിൽ റിമേക്ക് ചെയ്തിരുന്നു.
ദൃശ്യത്തിന്റെ ആദ്യ ഭാഗം ഇതിനോടകം ആറ് ഭാഷകളിൽ റിമേക്ക് ചെയ്തിട്ടുണ്ട്. ആദ്യ ഭാഗം പുറത്തിറങ്ങി ഏറെ കാത്തിരിപ്പുകൾക്ക് ശേഷമാണ് രണ്ടാം ഭാഗം പുറത്തിറങ്ങിയത്.
Telungu remake of Drishyam 2 is on . Starting in March.
Posted by Jeethu Joseph on Saturday, February 20, 2021















