ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനറെ ‘റെജിം ചെയ്ഞ്ച്’ അന്താരാഷ്‌ട്ര ഗൂഢാലോചന എന്ന സംശയം ബലപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട നിർണായക വെളിപ്പെടുത്തൽ നടത്തുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ.
ഇന്ന് ഉച്ചയ്‌ക്ക് 12.30ന് ജാര്ഖണ്ഡിലെ ദുംകയിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ‘ഭരണമാറ്റ ഓപ്പറേഷനെ’ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചു.
‘ഭരണമാറ്റ ഓപ്പറേഷനിൽ യുഎസ് കോൺഗ്രസ് റിപ്പോർട്ട്, ബിറ്റ്കോയിൻ, ക്രിപ്റ്റോകറൻസി, ഓൺലൈൻ ചൂതാട്ടം എന്നിവയുമായി ബന്ധപ്പെട്ട ശൃംഖലയെക്കുറിച്ചും ചൈനീസ് വംശജനായ അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗമിന്റെ പങ്കിനെക്കുറിച്ചും വിശദീകരിക്കുമെന്നും ദുബെ വ്യക്തമാക്കി.















