കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും കുറവ്. ഇതോടെ വീണ്ടും ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,000 രൂപയിൽ താഴെയെത്തി. ഇന്ന് 280 രൂപ കുറഞ്ഞ് പവന് 34,720 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4340 രൂപയായി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ല്‍ എത്തിയ വില പിന്നീട് ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളില്‍ എത്തിയ വില ഇന്നലെ 80 രൂപ ഇടിഞ്ഞ് 35,000ല്‍ എത്തി.
ഒരുഘട്ടത്തിൽ പവന് 40,000 രൂപ വരെയെത്തിയിരുന്നു സ്വർണ്ണ വില. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെയാണ് തുടർച്ചയായി വിലക്കുറവ് രേഖപ്പെടുത്തിയത്.
Comments