തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തും വട്ടിയൂർക്കാവിലും അനായാസമായി വിജയിക്കാമെന്ന് ബിജെപി ധരിക്കേണ്ടെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. നേമത്തും വട്ടിയൂർക്കാവിലും ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ കോൺഗ്രസ് നിർത്തുമെന്നാണ് മുല്ലപ്പള്ളിയുടെ ഭീഷണി.മിടുക്കന്മാരും മിടുക്കികളുമായ ധാരാളം പേർ ഉളളതുകൊണ്ട് തന്നെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പ്രയാസം ഉണ്ടാകില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസിന് സ്ഥാനാർത്ഥികൾക്ക് ക്ഷാമമില്ലെന്നും നേതാക്കന്മാരെ കൊണ്ട് സമ്പന്നമായ പാർട്ടിയാണ് കോൺഗ്രസെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം രണ്ട് മണ്ഡലങ്ങളിലും ആര് മത്സരിക്കുമെന്ന കാര്യത്തിൽ മുല്ലപ്പള്ളി വ്യക്തത വരുത്തിയിട്ടില്ല. കോൺഗ്രസിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കൾ ആയിരിക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം.
ബിജെപി വിജയിക്കാതിരിക്കാൻ ഇരുമുന്നണികളും രഹസ്യധാരണയുണ്ടാക്കി കഴിഞ്ഞുവെന്ന് ബിജെപി ആരോപിക്കുന്നുണ്ട്. ബിജെപിയ്ക്ക് വിജയസാധ്യതയുള്ള പല മണ്ഡലങ്ങളിലും സിപിഎം കോൺഗ്രസ് രഹസ്യസഖ്യമാണ് .അത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പ്രകടമായിരുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു. ബിജെപി ജയിക്കാതിരിക്കാൻ തീവ്രവാദ ബന്ധമുള്ള സംഘടനകളുമായും ഇരുമുന്നണികളും ബന്ധമുണ്ടാക്കിയിട്ടുണ്ടെന്നും ബിജെപി വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ ഈ പ്രസ്താവനയെയും ബിജെപി വിലയിരുത്തുന്നത്.
Comments