നിലവിൽ ദൃശ്യം മുന്നാം ഭാഗത്തെ കുറിച്ച് ചിന്തിക്കുന്നില്ല; കഥയാരും അയക്കേണ്ട, വാർത്തകൾ വ്യാജമെന്ന് ജീത്തു ജോസഫ്
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നിലവിൽ ദൃശ്യം മുന്നാം ഭാഗത്തെ കുറിച്ച് ചിന്തിക്കുന്നില്ല; കഥയാരും അയക്കേണ്ട, വാർത്തകൾ വ്യാജമെന്ന് ജീത്തു ജോസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2021, 12:20 pm IST
Facebook
Twitter
WhatsAppTelegram

ദൃശ്യം 2 വമ്പൻ ഹിറ്റായതോടെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഭൂരിഭാഗം ആരാധകരും. ഇതിനിടെ ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥയെഴുതി അയക്കാൻ സംവിധായകൻ ജീത്തു ജോസഫ് ആവശ്യപ്പെട്ടു എന്ന തരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജീത്തു ജോസഫ്.

ദൃശ്യം 3യുടെ കഥ ആരും അയക്കരുതെന്നും നിലവിൽ ആ സിനിമയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇനി ചെയ്യുന്നുണ്ടെങ്കിൽ മറ്റാരുടേയും കഥ വാങ്ങാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു വ്യാജവാർത്തകൾക്കെതിരെ ജീത്തു ജോസഫ് എത്തിയത്.

ജീത്തു ജോസഫിന്റെ വാക്കുകൾ ഇങ്ങനെ ‘കുറച്ച് ദിവസമായി സമൂഹമാദ്ധ്യമങ്ങളിൽ എന്റെ ഒരു ഇമെയിൽ ഐഡി പ്രചരിക്കുന്നുണ്ട്. അതിലേക്ക് ദൃശ്യം 3യുടെ കഥ അയച്ചുകൊടുക്കുക. അത് എനിക്ക് ഇഷ്ടപ്പെട്ടാൽ ഞാൻ അത് സിനിമയാക്കുമെന്ന് പറഞ്ഞ് ആരോ ഒരു വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ഇമെയിൽ ഐഡി ഉപയോഗിക്കുന്നത് വേറെ കഥകളായി വരുന്നവർക്കും, സിനിമയിൽ അഭിനയിക്കാൻ താത്പര്യമുള്ളവർക്കും വേണ്ടിയായിരുന്നു. ഒരു എഫ്എം അഭിമുഖത്തിൽ ഞാൻ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ കുറേ മെയിൽ വന്നതിനെ തുടർന്ന് ആ അക്കൗണ്ടിലേക്ക് വരുന്ന മെയിലെല്ലാം തിരിച്ച് പോയിക്കൊണ്ടിരിക്കുകയാണ്.

പിന്നെ ദയവ് ചെയ്ത് ദൃശ്യം 3യുടെ കഥ ആരും അയക്കേണ്ട. കാരണം ആ സിനിമ ഉടനെ ചെയ്യുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല. അങ്ങനെയൊരു ആലോചന ഉണ്ടെങ്കിൽ തന്നെ അത് എന്റെ കഥ വെച്ചായിരിക്കും ചെയ്യുന്നത്. ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം 3യുടെ പേരിൽ വരുന്ന കഥകൾ താൻ നോക്കാതെ തന്നെ അങ്ങ് ഡിലീറ്റ് ചെയ്ത് കളയുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആ ഇമെയിൽ ഐഡി ഇപ്പോൾ എനിക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ല. ഇങ്ങനെയൊരു വാർത്ത ആരെങ്കിലും കാണുകയാണെങ്കിൽ അത് തെറ്റായ വാർത്തയാണെന്ന് ഓർമിക്കണ’മെന്നും ജീത്തു പറയുന്നു.

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies