പുറമേ കാണുന്ന സൗന്ദര്യമല്ല അതിലും സുന്ദരമായ ഒരു മനസ്സാണ് നമുക്കൊപ്പം ഉണ്ടായിരിക്കേണ്ടത്. അതു മനസ്സിലാക്കിയതു കൊണ്ടാവാം ജീവിതത്തില്‍ ഡോക്ടര്‍ മനു ഗോപിനാഥന്‍ സൂസന്റെ കൈ പിടിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ഒരു ഫോട്ടോ ഷൂട്ടായിരുന്നു കുറവുകളെ പ്രണയിച്ച രാജകുമാരന്‍. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഒന്നാണ് ഫോട്ടോ ഷൂട്ടുകള്‍. അതില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും , വൈറലാകുന്നതും കണ്‍സെപ്റ്റ് ഫോട്ടോ ഷൂട്ടാണ്. അത്തരത്തിലുളള ഒരു കണ്‍സെപ്റ്റ് ഫോട്ടോഷൂട്ടായിരുന്നു കുറവുകളെ പ്രണയിച്ച രാജകുമാരന്‍ എന്ന തലക്കട്ടോടെയുളള ചിത്രങ്ങള്‍.
എന്നാല്‍ ഇതു കണ്ടു സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് ആണെന്ന് കരുതി നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. ബാഹ്യ സൗന്ദര്യത്തെ കണക്കിലെടുക്കാതെ അവളുടെ കുറവുകളെല്ലാം മാറ്റിനിര്‍ത്തി കൊണ്ട് ആ പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ തീരുമാനിച്ച നല്ല മനസ്സിന് ഒരുപാട് ആശംസകളും അനുഗ്രഹങ്ങളും നേര്‍ന്നു. ഇതൊരു ഫോട്ടോ ഷൂട്ട് മാത്രമാണെന്ന് അറിഞ്ഞിട്ടും ഒരുവട്ടമെങ്കിലും ഇത് യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചവരും ഉണ്ടാകാം. എന്നാല്‍ അവരുടെ ആഗ്രഹം സഫലമായി രണ്ടുപേരും ജീവിതത്തിലും ഒന്നിച്ചു.
ടിക് ടോകിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. സൂസന്‍ മികച്ചൊരു ഗായികയും അതിനൊപ്പം നല്ലൊരു മോഡലുമാണ്. ആയൂര്‍വേദ ഡോക്ടറും ക്ലിനിക്കല്‍ സൈക്കളജിസ്റ്റുമാണ് മനു ഗോപിനാഥന്‍. ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അടുക്കളയില്‍ നിന്നും വരുന്ന രൂക്ഷഗന്ധം എന്താണെന്നറിയാന്‍ സൂസന്‍ അടുക്കളയിലേക്ക് പോവുകയും ഗ്യാസ് ലീക്ക് ചെയ്തതാണ് എന്ന് അറിയാതെ ലൈറ്റ് ഇടുകയും തീ ആളി പടരുകയും ചെയ്തു. ഉടന്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷപ്പെടുത്തി. പിന്നീട് ജീവിത്തോട് പൊരുതി ജീവിച്ചു.
ബാഹ്യ സൗന്ദര്യമല്ല…. ആന്തരിക സൗന്ദര്യമാണ് എല്ലാത്തിനും അടിസ്ഥാനം ഇതു മനസ്സിലാക്കിയ ഇവര്‍ ജീവിതത്തില്‍ സന്തോഷത്തോടെ തന്നെ മുന്നോട്ടു പോകും എന്ന കാര്യത്തില്‍ സംശയമില്ല…. ആശംസകള്‍
Comments